നെയ്യാറ്റിൻകര: കെ.സി.വൈ.എം (KCYM) ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലൂടെ കടന്നുപോകുന്ന ‘അനുഗ്രഹ വഴിയേ’ തിരുശേഷിപ്പ് പ്രയാണം 2026 ഫെബ്രുവരി 22 ഞായറാഴ്ച 2 മണിക്കു നെയ്യാറ്റിൻകര രൂപതയിലെ നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോന ദൈവാലയത്തിൽ സമാപിക്കുന്നു. നവംബർ മാസത്തിൽ കണ്ണൂരിൽ നിന്ന് ആരംഭിച്ച പ്രയാണം കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലൂ ടെയും പ്രയാണം ചെയ്തുകൊണ്ട് നെയ്യാറ്റിൻകരയിലേക്ക് എത്തിച്ചേരുമ്പോൾ ഓരോ യുവജ നങ്ങളും തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ട് പ്രതീകാത്മകമായി മാറുന്നു.
ഉച്ചയ്ക്കു 2 മണിക്ക് വിശുദ്ധരുടെ വേഷധാരികളായ യുവജനങ്ങളുൾപ്പെടെ 300ലധികം തിരു ശേഷിപ്പുകളുമായിവരുന്ന പ്രദക്ഷിണത്തിനു നെടുമങ്ങാട് ഫൊറോനാ ദേവാലയം ഹാളിൽ ഭക്തി നിർഭരമായ സ്വീകരണവും തുടർന്ന് സാഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കുന്ന താണ്. ദിവ്യബലിക്ക് ശേഷം തിരുശേഷിപ്പ് വണക്കവും യുവജനങ്ങൾക്കായുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും നടക്കും. ദിവ്യബലിക്കും തുടർന്നു നടക്കുന്ന തിരുകർമങ്ങൾക്കും നെയ്യാറ്റിൻകര രൂപതാ മെത്രാൻ റവ. ഡോ. ഡി. സെൽവരാജൻ, കണ്ണൂർ രൂപതാ സഹായ മെത്രാനും KRLCBC യുവജന കമ്മീഷൻ ചെയർമാനുമായ റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള യുവജന പ്രതിനിധികളും ഈ പ്രയാണത്തിന്റെ ഭാഗമാകും.
“ വിശുദ്ധിയുള്ള യുവത്വം – സാമൂഹിക മാറ്റത്തിന് ” എന്ന ഉന്നതമായ സന്ദേശവുമായാണ് ഈ പ്രയാണം നെയ്യാറ്റിൻകരയുടെ മണ്ണിലേക്ക് എത്തുന്നത്. 300ൽ അതികം വിശുദ്ധരുടെ തിരുശേഷിപ്പുമായി പ്രയാണം ചെയുമ്പോൾ വിശുദ്ധ കുരിശിന്റെയും പുത്തന്‍ തലമുറയിലെ വിശുദ്ധനായ കാര്‍ലോ അക്വിറ്റീസിന്റയും 12 അപ്പസ്തോലന്മാരുടെയും കൂടെ മറ്റു യുവ വിശുദ്ധ രുടെയും തിരുശേഷിപ്പുകൾക്കും പ്രാധാന്യം നൽകുന്നു. വിശുദ്ധി എന്നത് പള്ളിക്കുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് ദൈനംദിന ജീവിതത്തിലും, ആധുനിക തൊഴിൽമേഖലകളിലും, സാമൂഹ്യ ഇടപെടലുകളിലും, ഉപവി പ്രവർത്തനങ്ങളിലും, കുടുംബങ്ങളിലും പ്രതിഫലിക്കേണ്ട ഒന്നാണെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം…
വിശുദ്ധിയെ ഒരു പുതിയ വിപ്ലവമായി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങളെയും വിശ്വാസികളെയും ഈ ആത്മീയ വിരുന്നിലേക്ക് നെയ്യാറ്റിൻകര രൂപതയും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

