നെയ്യാറ്റിൻകര: 08-02-2026 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ വെരി.റവ. ഫാ. ക്രിസ്റ്റഫർ യശയ്യ ആമുഖ സന്ദേശവും നൽകി. പാറശാല ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ഉഷകുമാരി മുഖ്യസന്ദേശവും നിഡ്സ് കമ്മീഷൻ സെക്രട്ടറി വെരി റവ.ഫാ.ഡെന്നിസ് മണ്ണൂർ, ശ്രീ.വത്സല ബാബു, പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി, മുൻ അസോസിയേഷൻ സെക്രട്ടറി ശ്രീ.അനിൽ, അസോസിയേഷൻ സെക്രട്ടറി ശ്രീമതി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ശ്രീ.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തെ വർണാഭകരമാക്കി. വിദ്യാഭ്യാസ ധനസഹായ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതി, പ്രദർശന വിപണന മേള, മുറ്റത്തൊരാട് പദ്ധതി, പശുക്കുട്ടി വിതരണ പദ്ധതി, ഭവനത്തിന് 5 കിലോ അരി വിതരണ പദ്ധതി, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് വിതരണം കലാകായിക മത്സര വിജയികൾക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. സി.ബി. ആർ. കോ- ഓഡിനേറ്റർ ശ്രീ. ശശികുമാർ, ശ്രീ.ജയരാജ്, ടീച്ചർ കുമാരി സോന, ശ്രീമതി കവിത എന്നിവർ നേതൃത്വം നൽകി.

