നെയ്യാറ്റിൻകര: സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘12 കുട്ടകൾ – സമൃദ്ധിയുടെ പങ്കുവയ്ക്കൽ’ എന്ന പേരിൽ കാരുണ്യ പദ്ധതി സംഘടിപ്പിക്കുന്നു.രൂപതയിലെ ഇടവകകൾ, എൻ ഐ ഡി എസ് യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിതാവേദികൾ, വനിതാ ഫോറം, ബി സി സി യൂണിറ്റുകൾ, യുവജന ശുശ്രൂഷ സമിതികൾ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യസാധനങ്ങളും രൂപതയിലെ വിവിധ ആതുരാലയങ്ങൾ, വയോജന ഭവനങ്ങൾ, ഭിന്നശേഷി സ്ഥാപനങ്ങൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സാമൂഹ്യ ശുശ്രൂഷ ദിനത്തോടനുബന്ധിച്ച് സ്നേഹസമ്മാനമായി കൈമാറും.കാരുണ്യ പദ്ധതിയുടെ ഭാഗമായി യൂണിറ്റുകളിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങൾ ലോഗോസിൽ ആരംഭിച്ചിരിക്കുന്ന കൗണ്ടറിൽ ഓഗസ്റ്റ് 16 വരെ എത്തിക്കാവുന്നതാണ്.
സമൂഹത്തിലെ അശരണർക്കും അവശത അനുഭവിക്കുന്നവർക്കും കരുതലും സ്നേഹവും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

