മുൻ മുഖ്യമന്ത്രി വി.എസ്. അ ച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ അരുൺകുമാർ അറിയിച്ചിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്.
വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന് നായര്‍ വി. മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
101-കാരനായ അദ്ദേഹം ഏറെനാളായി വിശ്രമജീവിതത്തിലാണ്. ഈ കഴിഞ്ഞ ദിവസം ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.