വൈസ്കിങ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ എന്ന സിനിമയുടെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.
സിനിമയുടെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം പാളയം കത്തീട്രലിൽ വച്ച് നടന്നു. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര ആലപിച്ച മേലെ വിണ്ണിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ് ഓഡിയോ റിലീസിന്റെ സ്വിച്ച് ഓൺ കർമ്മം നടനും സംവിധായകനുമായ മധുപാൽ നിർവഹിച്ചു. ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത് സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച,ഫാന്റസി ത്രില്ലർ വിഭാഗത്തിൽപെടുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.പ്രധാനതാരങ്ങളായ ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാ. വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാ. അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോമോൻ ആന്റണി എന്നിവരെ കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്, അഭിഷേക് ടി.പി, പ്രാർഥന പ്രശോഭ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നല്ല സിനിമകളെ എന്നും നെഞ്ചോട് ചേർത്തു വെച്ചിട്ടുള്ള മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു അത്ഭുത ചിത്രം തന്നെയായിരിക്കും രാജകന്യക ഒരേസമയം ഫാമിലി ഓഡിയൻസിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഫാന്റസി ത്രില്ലർ വിഭാഗത്തിലാണ് രാജകന്യക ഒരുക്കിയിരിക്കുന്നത് മികച്ച 4K ഡോൾബി ദൃശ്യാനുഭവത്തിൽ സംഗീതവും ആക്ഷൻ രംഗങ്ങളും നിങ്ങൾക്കാസ്വദിക്കാൻ കഴിയും ജൂലൈ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം ആദ്യം കേരളത്തിലും തുടർന്ന് മറ്റു ഭാഷകളിലും ആയി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണെന്ന് പി ആർ ഒ എ എസ് ദിനേശ് അറിയിച്ചു.