Kochi: 2025 കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ, കേരള ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദം കൊച്ചി രൂപതയിലെ 51 ഇടവകകളിലേക്കും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം കൊച്ചി രൂപത ആവിഷ്കരിച്ചിരിക്കുന്ന യുവജീവനാദം പദ്ധതി 2025ൻ്റെ ഉദ്ഘാടനം കെ.സി.വൈ.എം-ൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.തോമസ് മൂറിൻ്റെ ദിനത്തിൽ _തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവെച്ച്_, പോസ്റ്റർ പ്രകാശനം ചെയ്ത് കൊണ്ട് ജീവനാദം ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര നിർവ്വഹിച്ചു.
കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന, യൂണിറ്റിനെ പ്രതിനിധീകരിച്ച് കൊണ്ട് പോസ്റ്റർ ഏറ്റുവാങ്ങി. _യുവജീവനാദം പദ്ധതിയുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ രൂപതയിലെ 51 ഇടവകകളിലും നടത്തപ്പെടുന്നതാണ് എന്ന് കെ. സി.വൈ.എം കൊച്ചി രൂപത ഭാരവാഹികൾ അറിയിച്ചു.