കോഴിക്കോട്: സ്വന്തമായി ക്രിക്കറ്റ് പരിശീലന കേന്ദ്രം എന്ന കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച നെറ്റ്സ് പരിശീലന കേന്ദ്രം കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ ഫാ. എ.ജെ. പോൾ, പ്രിൻസിപ്പൽ ഡോ. സി.ജെ. ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ. അനിൽ ആന്റണി, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി. സനിൽ ചന്ദ്രൻ, പ്രസിഡന്റ് വി.വി. പുഷ്പരാജ്, കെ.സി.എ. അംഗം മനോജ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി രജിത്ത് ലാൽ നന്ദനൻ, ട്രഷറർ സതീഷ് കുമാർ, വൈസ് പ്രസിഡന്റ് പോൾസ് ജോസഫ് അറക്കൽ എന്നിവർ പ്രസംഗിച്ചു.

