വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പ ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ, മാർപാപ്പാമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോ പ്രദേശത്തുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകുമെന്ന് പൊന്തിഫിക്കൽ ഭവനത്തിന്റെ പ്രീഫെക്ച്ചർ എന്ന വത്തിക്കാൻ കൂരിയയിലെ വിഭാഗം അറിയിച്ചു.
ജൂലൈ ആറാം തീയതി ലെയോ പതിനാലാമൻ പാപ്പ, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ ഗണ്ടോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലേക്ക് പോകും ജൂലൈ 20-ന് വത്തിക്കാനിൽ തിരികെയെത്തും ഓഗസ്റ്റ് 15 മുതൽ 17 വരെ തീയതികളിലും പാപ്പ ഈ കൊട്ടാരത്തിലായിരിക്കും.