കായിക ജൂബിലിയോട് അനുബന്ധിച്ചു അർപ്പിച്ച ദിവ്യബലിയിൽ ലിയോ പാപ്പാ കായിക വിനോദങ്ങൾ എക്കാലവും സമാധാനവും ഐക്യവും സ്ഥാപിക്കാൻ ഇടയായിട്ടുണ്ടെന്നു പറഞ്ഞു.
ജൂബിലിയുടെ ബന്ധപ്പെട്ടു റോമിൽ എത്തിച്ചേർന്ന തീർത്ഥാടക സംഘത്തോട് കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു പാപ്പാ. എല്ലാ ചുറ്റുപാടുകളിൽ നിന്നും എല്ലാ പ്രായത്തിൽ നിന്നും എത്തിയ അത്ലറ്റുകൾ ആണ് നിങ്ങൾ എന്ന് തീർത്ഥാടകരെ പാപ്പാ വിശേഷിപ്പിച്ചു.
ഏറ്റവും പ്രധാനമായി നിങ്ങളോട് പറയാനുള്ളത് കായിക വിനോദങ്ങൾ ബഹുമാനവും നീതിയും നമ്മിൽ വളർത്തിയെടുക്കുന്ന വിദ്യാലയങ്ങൾ ആണ് അതിനാൽ തന്നെ അവ സമാധാനം സാഹോദര്യം എന്നിവയിലേക്കും നയിക്കുന്നു, പാപ്പാ കൂട്ടിച്ചേർത്തു.