വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽ
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിനൽകിയിരുന്നു.
എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമായിരിക്കും . താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരേണ്ടതാണ് . ജൂൺ 18നാണ് പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് .
രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.