തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് നാളെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഒഴിവുള്ളത് 96,108 സീറ്റുകളാണ്, സ്പോർട്സ് ക്വാട്ടയിൽ 3508 സീറ്റുകളും ബാക്കിയുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 494 സീറ്റുകൾ കൂടിയുണ്ട്.
ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 163801 അപേക്ഷകർ കൂടി ശേഷിക്കുന്നുണ്ട്.
നാളെ പ്രസിദ്ധീകരിക്കുന്ന അലോട്ട്മെൻറ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം.
മൂന്നാമത്തെ അലോട്ട്മെൻറ് 2025 ജൂൺ 16 നാണ് പ്രസിദ്ധീകരിക്കുക . മൂന്നാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം 16, 17 തീയതികളിൽ പൂർത്തിയാക്കും. ജൂൺ 18 ന് പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.