ആലുവ :ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ നഴ്സുമാരുടെ ഒരേയൊരു ദേശീയ സംഘടനയായ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ള കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി .
ദേശീയ പാതയിൽ ആലുവ പറവൂർ കവലയിൽ അഞ്ചു നിലകളിലായി രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് ,നഴ്സുമാർക്ക് വേണ്ടിയുള്ള ട്രെയിനിങ് സെന്റർ ,സ്കിൽ ലാബ് ,നഴ്സസ് കോഓപ്പറേറ്റീവ് സൊസൈറ്റി ,അതിഥി മന്ദിരം എന്നിവയാണുളളത് .
ദേശീയ പ്രസിഡന്റ് പ്രൊഫ.ഡോ .റോയ് കെ ജോർജ് ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു . സംസ്ഥാന പ്രസിഡന്റ് പ്രൊഫ .രേണു സൂസൻ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി പ്രൊഫ .പ്രമിന മുക്കോളത്ത്,
മുൻ സംസ്ഥാന സെക്രട്ടറി പ്രൊഫ വത്സാ കെ പണിക്കർ ,മുൻ സംസ്ഥാന സെക്രട്ടറി സിസ്റ്റർ തോമസ് ,മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ ഡോ ജോസ്ലിൻ മാരിയറ്റ് ,ട്രഷറർ പ്രൊഫ .ദീപാ കുമാരി വി എൻ ,ജോയിന്റ് സെക്രട്ടറി ഡോ .തസ്ലീം സാബിത്ത് കെ ,സോഷ്യോ എക്കണോമിക്ക് കമ്മിറ്റി ചെയർപേഴ്സൺ സിയാന എം ,എസ് എൻ എ അഡ്വൈസർ അൻസൽ എം എം തുടങ്ങിയ അസോസിയേഷൻ ഭാരവാഹികൾ ആശംസകളർപ്പിച്ചു.

