വത്തിക്കാൻ: സകല മരിച്ചവിശ്വാസികളുടെയും ഓർമ്മദിനത്തിൽ മാർപ്പാപ്പാ റോമിലെ ലൗറന്തീനൊ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോമിൻറെ പ്രാന്തത്തിൽ ലൗറന്തീനൊയിൽ സ്ഥിതിചെയ്യുന്ന ഈ സെമിത്തേരിയിൽ ഫ്രാൻസീസ് പാപ്പാ രണ്ടാം തീയതി ശനിയാഴ്ച രാവിലെയാണ് എത്തിയത്.
അന്ത്യദിനത്തിൽ മർത്യശരീരങ്ങൾ ഉണരുകയും കർത്താവിൽ നിദ്ര പ്രാപിച്ചവർ മരണത്തിൻറെ മേലുള്ള അവിടത്തെ വിജയത്തിൽ പങ്കുചേരുകയും ചെയ്യുമെന്ന് പാപ്പാ ദിവ്യബലിയുടെ അവസാനം ആശീർവ്വാദത്തിനു മുമ്പു നടത്തിയ പ്രാർത്ഥനയിൽ പറഞ്ഞു.
റോം നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരിയും സെമിത്തേരിയിൽ സന്നിഹിതനായിരുന്നു.