വരാപ്പുഴ: സമ്പൂർണ്ണ ബൈബിളിൻ്റെ കയ്യെഴുത്തുപ്രതി മൂന്നാം തവണയും തയ്യാറാക്കിയിരിക്കുകയാണ് വരാപ്പുഴ ബസിലിക്ക ഇടവകാംഗമായ സിബി സാംസൺ.
ഇത്തവണ 450 ദിവസങ്ങൾകൊണ്ടാണ് സിബി സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയത്. ബൈബിളിൻ്റെ പ്രകാശനകർമ്മം സെപ്റ്റംബർ 29 ഞായറാഴ്ച വരാപ്പുഴ ബസിലിക്ക ദൈവാലയത്തിൽ റെക്ടർ ഫാ. ജോഷി കൊടിയന്തറയുടെ സാന്നിദ്ധ്യത്തിൽ ഫാ. ഡേവിഡ് നിർവ്വഹിച്ചു. സിബിയുടെ ഭർത്താവ് വരാപ്പുഴ പങ്കേത്ത് സാംസൺ, മകൾ വിനയ സാംസൺ.