കൊച്ചി: ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാം സ്മാരണാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായുള്ള പന്തൽ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ: മാത്യു കല്ലുങ്കൽ നിർവ്വഹിച്ചു.
വികാരി ഫാ.ഷൈജു തോപ്പിൽ , ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ , സഹവികാരിമാരായ ഫാ. റിനോയ് സേവ്യർ , ഫാ.ആൻ്റണി മിറാഷ് കൺവീനർ സേവ്യർ പഴംമ്പിള്ളി ഫാ മെയ് ജോ നെടുംപറമ്പിൽ എന്നിവർ സംസാരിച്ചു.
നവമ്പർ നാലിന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യ യ്ക്ക് മന്നോടിയായി മൂത്തേടം ബൈബിൾ കൺവൻഷൻ അടക്കമുള്ള നിരവധി പ്രോഗ്രാമു കൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ അറിയിച്ചു