വരാപ്പുഴ: മുട്ടിനകം സെൻ്റ് മേരീസ് ചർച്ച് കെ. സി .ബി .സി മദ്യവിരുദ്ധസമിതി ഇടവക തല യോഗം നടത്തി. ആനിമേറ്റർ സിസ്റ്റർ .നീതി സി എസ് എസ് ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആൻ്റണി വി.സി അധ്യക്ഷത വഹിച്ചു.
മദ്യം ലഹരി ഉപയോഗം ദിനംപ്രതി വർദ്ധിച്ച് വരുക്കയാണെന്നും, വിപത്തിനെതിരെ നാടിൻ്റെ നന്മയും ശ്രേയസ്സും ആഗ്രഹിക്കുന്ന സുമനസ്സുകളെ സംഘടിപ്പിക്കാനും യോഗം തിരുമാനിച്ചു. പ്രദേശങ്ങളിലെചില വീടുകൾ കേന്ദ്രീകരിച്ച് രാവന്നു പകലൊന്നു നോക്കാതെ യുവാക്കളുടെ പോക്ക് വരവ് നാട്ടുകാരിൽഉൽഘട ഉളവാക്കിയിട്ടുഉണ്ടെന്നും യോഗം വിലയിരുത്തി.
അതിരുപതഅംഗം വി.സി.ദേവസി, എഴാം ഫൊറോന പ്രസിഡൻ്റ് എം.ജെ. സൈമൺ, ജനറൽ സെക്രട്ടറി ഷിബു ജോർജ്ജ്, ജോണി കോളരിക്കൽ, ജോൺഎ.വി,കെ.വി. ജെയിംസ്, മിനി ജേയ്ക്കബ്,ഷിജി അലക്സ് ജാൻസി ജോസഫ് ,ജെംസി സി.ജെഎന്നീവർ പ്രസംഗിച്ചു.