പള്ളിപ്പുറം: പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞു മാതാവിൻ്റെ 517-ാമത് കൊമ്പ്രേരിയ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന 5 ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി.
മഞ്ഞു മാത ബസിലിക്ക റെക്ടർ റവ. ഡോ. ആൻ്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ധ്യാനഗുരു പുല്ലൂരാംപാറ ബഥാനിയ ആശ്രമം ഡയറക്ടർ ഫാ-സബാസ്റ്റ്യൻ പുളിക്കൽ, ഫാ. ഫിലിപ്പ്ടോണി,ഫാ.നീൽ ചടയംമുറി, കൊയ്നോനിയ പ്രസുദേന്തി കൂട്ടായ്മ ജനറൽ കൺവീനർ അലക്സ് താളുപ്പാടത്ത്, സെക്രട്ടറി റോയ് വലിയ വീട്ടിൽ , കൺവീനർ ജെയിംസ് അറക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.
റവ.ഡോ. പ്രസാദ് തെരുവത്ത്OCD, ഫാ. ജോനാഥ്കപ്പുച്ചിൻ, ഫാ.ജിനു പള്ളിപ്പാട്ട് തുടർന്നുള്ള ദിവസങ്ങളിൽ കൺവെൻഷനുനേതൃത്യം നൽകും