ന്യൂഡൽഹി: അഗ്നിവീറാകാനുള്ള പ്രായപരിധി ഉയർത്തിയേക്കും. നിലവിൽ 21 വയസ്സാണ് നാലുവർഷ സൈനിക സേവന പദ്ധതിയായ അഗ്നിപഥിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഇത് 23 വയസ്സായി ഉയർത്താനാണ് നീക്കം. ഇതുൾപ്പെടെ അഗ്നിപഥിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശം സേന കേന്ദ്രസർക്കാരിന് മുന്നിൽ വെക്കുമെന്നാണ് റിപ്പോർട്ട്.
അഗ്നിപഥ് പദ്ധതി പൂർണമായും ഒഴിവാക്കാതെ പരിഷ്കരിച്ച് നിലനിർത്താനാണ് ആലോചന. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.

