ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം 30ന് നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. വിവേകാനനന്ദ പാറയില്‍ ഒരുദിവസം നീണ്ടു നില്ക്കുന്ന ധ്യാനമാണ് അദ്ദേഹം അനുഷ്ഠിക്കുക. ഈ മാസം കന്യാകുമാരിയില്‍ എത്തും .
തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിനാണ് മടക്കം. എന്നാല്‍ ഒന്നിനും അദ്ദേഹം ധ്യാനം നടത്താന്‍ തീരുമാനിച്ചാല്‍ രണ്ടാംദിവസവും വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ ഉണ്ടായിരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2019ല്‍ കേദാര്‍നാഥിലെ ഗുഹയിൽ നരേന്ദ്ര മോദി ധ്യാനം അനുഷ്ഠിച്ചിരുന്നു. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.