ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് അനുമതി കിട്ടി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും.സുധാകരന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.
ഞായറാഴ്ച ചുമതല ഏറ്റെടുക്കാന്‍ ഇരുന്നതാണെങ്കിലും നീണ്ടുപോകുകയായിരുന്നു. സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പ് പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്റാണെന്ന് സുധാകരന് പറഞ്ഞു.