തിരുവനന്തപുരം: ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ 126-ാം മെത്രാഭിഷേക വാർഷികം തിരുവനന്തപുരം കാർമൽ ഹിൽ ആശ്രമ ദേവാലയത്തിൽ ആചരിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ദിവ്യബലിക്ക് കാർമൽ ഹിൽ ഫിലോസഫി കോളേജ് പ്രൊഫസർ ഫാ . ഡോ. കുര്യൻ ആലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ഡോ. പാസ്കൽ കോറോത്ത് ഒ.സി.ഡി., ഫാ. ആൽബിൻ മഠത്തിപ്പറമ്പിൽ ഒ.സി.ഡി. എന്നിവർ സഹകാർമികരായി.ഫാ. പാസ്കൽ കോറോത്ത് അനുസ്മരണ സന്ദേശം നൽകി. തുടർന്ന് പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥനയും നടന്നു. ദൈവദാസൻ ബെൻസിർ പിതാവിന്റെ വിശുദ്ധപദവിക്കായി പ്രാർത്ഥിക്കാനും മാധ്യസ്ഥം തേടാനുമായി നിരവധി വിശ്വാസികൾ ദിവ്യബലിയിൽ പങ്കെടുത്തു.
Trending
- ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിർ പിതാവിന്റെ 126-ാം മെത്രാഭിഷേക വാർഷികം ആചരിച്ചു
- കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്നു; ആഗോളശ്രദ്ധ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ പരോളിൻ
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ 400-ാം പ്രതിഷ്ഠാവാർഷികം; കൃതജ്ഞതാബലിയർപ്പിച്ച് ലെയോ പാപ്പ
- സേവന അവാർഡിന് നാലുപേർ അർഹരായി
- നീല സമ്പദ് വ്യവസ്ഥയ്ക്ക് ജനകേന്ദ്രീകൃത വികസന മാതൃക; സംസ്ഥാനതല ശിൽപശാല 21-ന് കുഫോസിൽ
- കർണാടകയിൽ മതപരിവർത്തന, നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തം
- ഐക്യരാഷ്ട്രസഭാ ദിനത്തിൽ നോളജ് ഒളിമ്പ്യാഡ് സംഘടിപ്പിച്ച് ചിന്നത്തുറ സെന്റ് ജൂഡ്സ് സ്കൂൾ
- അന്താരാഷ്ട്ര സമുദ്രസംരക്ഷണ കോൺഗ്രസിൽ കേരളത്തിന്റെ ശബ്ദമായി ജെയ്സൺ ജോൺ

