മൺവിള: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഫ് നഴ്സിംഗിന്റെ ഉദ്ഘാടനവും ദീപപ്രകാശനവും ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു.
ചടങ്ങിൽ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. ഡോ. പി. എ. സോന മുഖ്യപ്രഭാഷണം നടത്തി.ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ. ലെനിൻ രാജ്, ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ആർ. ആർ. ബിൻസി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സരിറ്റ ഫിലിപ്പ്, ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. സിന്ധു കുരുവിള എന്നിവർ പ്രസംഗിച്ചു.ജനറൽ നഴ്സിംഗ് കോഴ്സിലേക്ക് പ്രവേശനം നേടിയ മുപ്പതോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

