കോട്ടയം : പ്രമുഖ നവോത്ഥാന-ആത്മരക്ഷാ പ്രവർത്തകനായിരുന്ന ബ്രദർ റോക്കി പാലക്കലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ബ്രദർ റോക്കി പാലക്കൽ സേവന ശ്രേഷ്ഠ പുരസ്കാരത്തിന് വിജയപുരം രൂപതയിലെ എരുമേലി പ്രൊപ്പോസ് സെന്റ് ജോസഫ് ഇടവകാംഗമായ ലിജോ പുതുച്ചിറ അർഹനായി.
2026 നവംബർ ഒന്നിന് കോട്ടയം ഗുഡ് ഷെപ്പേർഡ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ബ്രദർ റോക്കി അനുസ്മരണ സമ്മേളനത്തിൽ വിനു ജോബ് എം.എൽ.എ. പുരസ്കാര ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.മതബോധന-സാഹിത്യ മേഖലകളിൽ ലിജോ നൽകിയ സേവനങ്ങൾ മാതൃകാപരവും പ്രശംസ നീയവുമാണെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ. അശോക് അലക്സ് ഫിലിപ്പ് പറഞ്ഞു.

