കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് 52,958.70 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകാൻ കൊച്ചിൻ പോർട്ട് അതോറിറ്റി തീരുമാനിച്ചു. പുനരധിവാസ കേന്ദ്രങ്ങളിലെ ചതുപ്പുനിലങ്ങൾ ബലപ്പെടുത്തി താമസയോഗ്യമാക്കുന്നതിനാണ് മണൽ വിനിയോഗിക്കുക.പുതുവൈപ്പിലെ എൽഎൻജി ടെർമിനലിന് സമീപം 2008-ൽ ഡ്രഡ്ജിങ്ങിലൂടെ നീക്കം ചെയ്ത് സംഭരിച്ച മണലിൽ നിന്നാണ് ആവശ്യമായ അളവ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച അനുമതിക്കത്ത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്ക് ലഭിച്ചു.മുളവുകാട് പോലീസ് സ്റ്റേഷന് സമീപം 14 കുടുംബങ്ങൾക്കും കാക്കനാട് തുതിയൂരിലെ ആദർശ് നഗറിൽ 56 കുടുംബങ്ങൾക്കും കാക്കനാട് ഇൻഡസ്ട്രിയൽ നഗറിൽ 118 കുടുംബങ്ങൾക്കുമായി കണ്ടെത്തിയ പുനരധിവാസ കേന്ദ്രങ്ങളിലാണ് മണൽ ഉപയോഗിച്ച് ഭൂമി ബലപ്പെടുത്തുക.വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലുമായി ബന്ധപ്പെട്ട റോഡ്-റെയിൽ കണക്ടിവിറ്റി പദ്ധതിക്കായി 2008-ൽ 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിന്നിരുന്ന ആവശ്യത്തിന് പുതിയ തീരുമാനം ആശ്വാസമാകും.ജിയോളജിസ്റ്റിന്റെ ട്രാൻസിറ്റ് പാസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി രാവിലെ ആറുമുതൽ വൈകുന്നേരം ഏഴുവരെ മണൽ നീക്കം ചെയ്യാനാണ് അനുമതി. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് മണൽ ലഭ്യമാക്കുന്നതിന് വഴിയൊരുക്കിയത്. സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ പറഞ്ഞു.
Trending
- പുനരധിവാസ കേന്ദ്രങ്ങളുടെ വികസനത്തിന് 52,958 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകും
- 28 കുട്ടികൾക്ക് തണലായി; പെൻസിൽവാനിയയുടെ വിശിഷ്ട വനിതാ പുരസ്കാരം സിസ്റ്റർ മിഷേലിന്
- സുവിശേഷ പ്രഘോഷണമാണ് മെത്രാന്മാരുടെയും അജപാലകരുടെയും പ്രഥമ ഉത്തരവാദിത്വം: ലെയോ പാപ്പ
- ബ്രദർ റോക്കി പാലക്കൽ സേവന ശ്രേഷ്ഠ പുരസ്കാരം ലിജോ പുതുച്ചിറയ്ക്ക്
- ബ്യൂണസ് അയേഴ്സിൽ ലെയോ പാപ്പയുടെ ദിവ്യബലിയിൽ പങ്കുചേർന്നത് 25 ലക്ഷം വിശ്വാസികൾ
- യുക്രൈനിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 120 വൈദികർ; 800 ആരാധനാലയങ്ങൾക്ക് കേടുപാടുകൾ
- തീരദേശവാസികളുടെ ഭവനപ്രശ്നങ്ങൾക്ക് പരിഹാരം വേണം; കൊട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം
- വിദേശ സർവകലാശാലകളിൽ ബിരുദ പഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 10 വരെ

