അസീസ്സി (ഇറ്റലി): സകല സൃഷ്ടികളെയും ദൈവസ്നേഹത്തിന്റെ കണ്ണുകളിലൂടെ കണ്ടും ദാരിദ്ര്യവും എളിമയും ജീവിതത്തിൽ സ്വീകരിച്ചും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും ലോകത്തിന് പകർന്നുനൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം.1226 ഒക്ടോബർ 4-ന് ഇറ്റലിയിലെ പോർസ്യുങ്കുളയിൽവച്ചാണ് ക്രിസ്തുസ്നേഹത്തിന്റെ സാക്ഷിയായി ജീവിച്ച വിശുദ്ധ ഫ്രാൻസിസ് അസീസ്സി സ്വർഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. വിശുദ്ധന്റെ സ്വർഗീയ യാത്രയുടെ 800-ാം വാർഷികാഘോഷങ്ങൾക്ക് അസീസ്സിയിൽ നേരത്തെ തന്നെ തുടക്കമായിരുന്നു.വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും ആത്മീയ പൈതൃകവും സൃഷ്ടികളോടുള്ള കരുതലും സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ സാക്ഷ്യവും അനുസ്മരിച്ചുകൊണ്ടാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ദാരിദ്ര്യവും ലാളിത്യവും സാഹോദര്യവും സുവിശേഷജീവിതത്തിന്റെ കേന്ദ്രമാക്കിയ വിശുദ്ധന്റെ സന്ദേശം ഇന്നും ലോകത്തിന് പ്രചോദനമായി തുടരുന്നു.
Trending
- പ്രാർത്ഥിക്കുന്നതിന് മുമ്പ് ഒപ്പിടണം: മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിയമം വിശ്വാസികളെയും ബാധിക്കുന്നു
- ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ‘ദൈവത്തിന്റെ മനസ്’ പ്രകാശനം ചെയ്തു
- വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം
- ദുർബലരായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനത്തിനുള്ള ചുവടുവെപ്പ്: കർദിനാൾ കൂവക്കാട്
- കത്തോലിക്ക സഭ കരുണയോടെ പ്രവർത്തിക്കണം: ഡോ. നിർമൽ ഔസേപ്പച്ചൻ
- ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പ
- ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മത്തിരുനാൾ: വിശ്വാസദീപ പ്രയാണത്തിന് തുടക്കം
- മഞ്ഞനക്കാട്–ഞാറക്കൽ റോഡ് തകർച്ച; സമരത്തിനൊരുങ്ങി കെ എൽ സി എ

