ശരത് വെണ്‍പാല
മുന്മൊഴി
മാ വിദ്വേഷം ച രൗദ്രം ച പ്രാപ്തോ ഹ്യസി മൃഗം യഥാ |ശാന്തിം സര്‍വത്ര പശ്യന്തി യത്ര ധര്‍മ്മഃ സനാതനഃ ||
(മൃഗങ്ങളെപ്പോലെ പരസ്പരം പൊരുതി വിദ്വേഷവും രൗദ്രവും നടപ്പിലാക്കരുത്; എവിടെ സനാതനമായ ധര്‍മ്മം നിലനില്ക്കുന്നുവോ, അവിടെ മാത്രമേ എല്ലാവരും സമാധാനവും സ്നേഹവും ദര്‍ശിക്കുകയുള്ളൂ.)
മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ ്യുവാല്മീകി മഹര്‍ഷിയുടെ ഹൃദയത്തില്‍ നിന്ന് അന്ന് പുറത്തുവന്ന ആ ശാപവാക്ക് ഒരു പുതിയ കാവ്യപ്പിറവിക്ക് കാരണമായി. വര്‍ത്തമാനകാലത്തിന്റെ ചരിത്രവഴികളില്‍ മറ്റൊരു ‘മാ മദനി’ എന്ന സങ്കടകരമായ വിളി ഉയര്‍ന്നുകേള്‍ക്കുന്നു.
പാകിസ്ഥാന് നാല് കഷണമാകുമോ?
ലോകരാഷ്ട്രീയ ഭൂമികയിലെ ‘കോടി കാശിന്റെ ചോദ്യമാണ്’ (million dollar question) ‘പാകിസ്ഥാന് നാല് കഷണമാകുമോ?’ എന്നത്. മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് മുന്നോട്ടുവെച്ച ‘ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ’ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെടുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മുസ്ലീങ്ങള്‍ക്കായി പ്രത്യേക രാജ്യം വേണമെന്നുമുള്ള വാദത്തിന്റെ ഫലമായാണ് 1947 ഓഗസ്റ്റില്‍ പാകിസ്ഥാന് രൂപംകൊണ്ടത്.ലോകരാഷ്ട്ര ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഭൂമിശാസ്ത്രപരമായ പ്രത്യേകത ഈ പുതിയ രാജ്യത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ കിഴക്കുഭാഗത്തായി ‘കിഴക്കന്‍ പാകിസ്ഥാനും’ (ഇന്നത്തെ ബംഗ്ലാദേശ്), പടിഞ്ഞാറുഭാഗത്തായി ‘പടിഞ്ഞാറന്‍ പാകിസ്ഥാന്’ (ഇന്നത്തെ പാകിസ്ഥാന്) എന്നീ രണ്ട് ഭാഗങ്ങള്‍ക്കിടയില്‍ ഏകദേശം 1,600 കിലോമീറ്ററിലധികം ഇന്ത്യന്‍ ഭൂപ്രദേശം കിടന്നിരുന്നു. മതമൊഴിച്ചാല് ഭാഷ, സംസ്കാരം, വേഷവിധാനം, ആചാരങ്ങള്‍ എന്നിവയില്‍ യാതൊരു സാമ്യവുമില്ലാത്ത രണ്ട് ജനവിഭാഗങ്ങളെയാണ് ഒരു ഭരണത്തിന് കീഴില്‍ ഒട്ടിച്ചുവെച്ചിരുന്നത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒന്നാം മുറിവായിരുന്നു.
ബംഗ്ലാദേശ്: വിഭജനത്തിന്റെ തനിയാവര്ത്തനംരാജ്യത്തിന്റെ ഭരണസിരാകേന്ദ്രവും സൈനികശക്തിയും പൂര്‍ണ്ണമായും പടിഞ്ഞാറന്‍ പാകിസ്ഥാന്റെ (പഞ്ചാബികളുടെ) കയ്യിലായിരുന്നു. കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങളെ അവര്‍ രണ്ടാംകിട പൗരന്മാരായാണ് കണ്ടത്. 1952-ല്‍ പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ഉറുദു മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചതിനെതിരെ കിഴക്കന്‍ പാകിസ്ഥാനില്‍ (ബംഗാളികള്‍) വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. തങ്ങളുടെ മാതൃഭാഷയായ ബംഗാളി ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തു. (വെടിവെയ്പ് നടന്ന ഫെബ്രുവരി 21 ആണ് പിന്നീട് ലോക മാതൃഭാഷാ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചത്). ഇത് പടിഞ്ഞാറന്‍ ഭരണകൂടത്തിനെതിരെ ബംഗാളി ജനതയുടെ മനസ്സില്‍ കടുത്ത അമര്‍ഷം വിതച്ചു.ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ‘അവാമി ലീഗ്’ കിഴക്കന്‍ പാകിസ്ഥാനില്‍ പൂര്‍ണ്ണ സ്വാശ്രയത്വവും സ്വയംഭരണവും ആവശ്യപ്പെട്ടുകൊണ്ട് ‘ആറിന പരിപാടി’ (Six Point Movement) അവതരിപ്പിച്ചു. 1970-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്ഥാന് ചരിത്രത്തില്‍ ആദ്യമായി ഭൂരിപക്ഷം നേടിയത് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ അവാമി ലീഗ് ആയിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക മേധാവികളും (യഹ്യ ഖാന്, സുല്‍ഫിക്കര്‍ അലി ഭൂട്ടോ എന്നിവര്‍) അധികാരം ഒരു ബംഗാളിക്ക് കൈമാറാന്‍ തയ്യാറായില്ല. ജനവിധി അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും ജനാധിപത്യ രീതികളെ അട്ടിമറിക്കുകയും ചെയ്തു.കിഴക്കന്‍ പാകിസ്ഥാനിലെ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ 1971 മാര്‍ച്ച് 25-ന് പാകിസ്ഥാന് സൈന്യം ‘ഓപ്പറേഷന് സെര്‍ച്ച് ലൈറ്റ്’ എന്ന പേരില്‍ കിരാതമായ നരഹത്യയ്ക്ക് തുടക്കം കുറിച്ചു. ധാക്കയിലും പരിസരത്തുമായി ലക്ഷക്കണക്കിന് ബംഗാളി ജനങ്ങളെയും ബുദ്ധിജീവികളെയും പാക് സൈന്യം കൂട്ടക്കൊല ചെയ്തു. ലക്ഷക്കണക്കിന് സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയായി. പാക് സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ബംഗാളി യുവാക്കള്‍ ‘മുക്തിബാഹിനി’ എന്ന പേരില്‍ സായുധ പ്രതിരോധ സേന രൂപീകരിച്ചു. പാകിസ്ഥാന്റെ ക്രൂരത മൂലം കോടിക്കണക്കിന് ബംഗാളികള്‍ അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഈ ഘട്ടത്തിലാണ് അഭ്യര്‍ത്ഥന മാനിച്ചും സുരക്ഷ മുന്‍നിര്‍ത്തിയും ഇന്ത്യ ഇടപെടുകയും പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുകയും ചെയ്തത്.1971 ഡിസംബര്‍ 16-ന് പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പൂര്‍ണ്ണമായി കീഴടങ്ങി കരാര്‍ ഒപ്പുവെച്ചതോടെ, കിഴക്കന്‍ പാകിസ്ഥാന് എന്ന ഭൂപടം എന്നെന്നേക്കുമായി അപ്രത്യക്ഷമാവുകയും ‘ബംഗ്ലാദേശ്’ എന്ന സ്വതന്ത്ര പരമാധികാര രാജ്യം പിറവിയെടുക്കുകയും ചെയ്തു. ഒന്‍പത് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് പാകിസ്ഥാന് രണ്ടായി വെട്ടിമുറിക്കപ്പെട്ടത്. മതപരമായ ദേശീയതയുടെ പേരില്‍ രൂപംകൊണ്ട ഒരു രാജ്യത്തിന് ദൂരവും ഭാഷാപരമായ വൈവിധ്യവും എത്രകണ്ട് ഭാരമാകാം എന്നതിന്റെ ഏറ്റവും വലിയ ചരിത്രപാഠമാണ് പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഉത്ഭവം.
ബലൂചിസ്ഥാന്‍
പാകിസ്ഥാന് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ആന്തരിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക തകര്‍ച്ച, രാഷ്ട്രീയ അസ്ഥിരത, തീവ്രവാദം എന്നിവയ്ക്കപ്പുറം രാജ്യത്തിന്റെ അടിത്തട്ടില്‍ രൂപപ്പെട്ടിട്ടുള്ള കടുത്ത ജാതീയ-വംശീയ-പ്രാദേശിക ഭിന്നതകള്‍ പാകിസ്ഥാന്റെ അഖണ്ഡതയെത്തന്നെ ചോദ്യം ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യയുടെ അമിതാധികാരത്തിനെതിരെ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തുന്‍ഖ്വ, സിന്ധ് തുടങ്ങിയ പ്രവിശ്യകളില്‍ കടുത്ത അമര്‍ഷമാണുള്ളത്.പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ഇന്ന് അസ്വസ്ഥതകളുടെയും സായുധ പോരാട്ടങ്ങളുടെയും ഇടമാണ്. ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും പ്രകൃതിവാതകവും മറ്റ് ധാതുക്കളും പാകിസ്ഥാന് കേന്ദ്ര സര്‍ക്കാരും ചൈനയും ചേര്‍ന്ന് ചൂഷണം ചെയ്യുകയാണെന്നും തങ്ങള്‍ക്ക് ദാരിദ്ര്യവും അവഗണനയും മാത്രമാണ് മിച്ചമെന്നുമാണ് ബലൂച് ജനതയുടെ പ്രധാന ആരോപണം. ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പോലുള്ള സായുധ സംഘടനകള്‍ പാകിസ്ഥാന് സുരക്ഷാ സേനയ്ക്കെതിരെ നിരന്തരം ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ബലൂച് യുവാക്കളെയും ബുദ്ധിജീവികളെയും പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി കാണാതാക്കുന്നു എന്ന ആരോപണം പ്രവിശ്യയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇത് പാകിസ്ഥാനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് ബലൂച് ജനതയെ എത്തിച്ചിരിക്കുന്നു. സ്വന്തമായ പതാകയും കറന്‍സിയും പ്രഖ്യാപിച്ച അവര്‍ സ്വതന്ത്ര ബലൂചിസ്ഥാന്‍ സ്ഥാപിക്കുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.
പാക് അധീന കശ്മീര്‍ (പിഒകെ)
പാകിസ്ഥാന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ‘പാക് അധീന കശ്മീര്‍’ (പിഒകെ) ഇന്ന് വലിയ ജനകീയ പ്രക്ഷോഭങ്ങളുടെയും അസ്വസ്ഥതകളുടെയും കേന്ദ്രമാണ്. വിലക്കയറ്റത്തിനും സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കുമെതിരെ പിഒകെയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ‘ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല’ എന്ന പരസ്യമായ വിഭജന സ്വരങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഈ പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, വഞ്ചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഒരു വലിയ കഥ അതിനു പിന്നിലുണ്ട്.1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാം, അല്ലെങ്കില്‍ സ്വതന്ത്രമായി നില്ക്കാം എന്നായിരുന്നു വ്യവസ്ഥ. ജമ്മു കശ്മീര്‍ രാജാവായിരുന്ന മഹാരാജ ഹരി സിംഗ് ആദ്യം സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനിച്ചത്. കശ്മീരിനെ ബലമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന് സൈന്യം ഗോത്രവിഭാഗക്കാരായ അക്രമികള്‍ക്ക് ആയുധം നല്കി കശ്മീരിലേക്ക് അഴിച്ചുവിട്ടു. കശ്മീരിലെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുകൊണ്ട് പാക് പിന്തുണയോടെയുള്ള ഈ സംഘം മുന്നേറി. ‘ഓപ്പറേഷന് ഗുല്‍മാര്‍ഗ്’ എന്നായിരുന്നു ഈ അധിനിവേശത്തിന്റെ ഓമനപ്പേര്.ഈ അടിയന്തര സാഹചര്യത്തിലാണ് മഹാരാജ ഹരി സിംഗ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും, 1947 ഒക്ടോബര്‍ 26-ന് ഔദ്യോഗികമായി ‘ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന്’ ഒപ്പുവെച്ച് ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറുകയും ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ചെറുത്തുനില്‍പ്പില്‍ അക്രമികളെ തുരത്തിയോടിച്ചു. എങ്കിലും, അതിനുമുമ്പ് പാകിസ്ഥാന് അനധികൃതമായി പിടിച്ചെടുത്ത കശ്മീരിന്റെ പടിഞ്ഞാറന്‍ ഭാഗമാണ് പിന്നീട് ‘പാക് അധീന കശ്മീര്‍’ (പിഒകെ) എന്ന് അറിയപ്പെട്ടത്. പാകിസ്ഥാന് ഈ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ (സ്വതന്ത്ര കശ്മീര്‍) എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, യാഥാര്‍ത്ഥ്യത്തില്‍ പാകിസ്ഥാന് ഭരണകൂടത്തിന്റെ നേരിട്ടുള്ളതും ക്രൂരവുമായ നിയന്ത്രണത്തിലാണ് ഇവിടം പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികമായി പാകിസ്ഥാനില്‍ ലയിച്ചിട്ടില്ലെങ്കിലും, അവിടത്തെ തിരഞ്ഞെടുപ്പുകളും ഭരണ സംവിധാനങ്ങളും നിയന്ത്രിക്കുന്നത് പാകിസ്ഥാന് സര്‍ക്കാരും ഐഎസ്ഐ എന്ന പാക് രഹസ്യാന്വേഷണ സംഘടനയുമാണ്. പാകിസ്ഥാന് ഭരണഘടനയുടെ നേരിട്ടുള്ള പരിധിയില്‍ വരാത്തതുകൊണ്ടുതന്നെ, അവിടത്തെ ജനങ്ങള്‍ക്ക് പാകിസ്ഥാന് പാര്‍ലമെന്റില്‍ പ്രാതിനിധ്യമോ മൗലിക അവകാശങ്ങളോ ലഭിക്കുന്നുമില്ല.
മറ്റ് പ്രവിശ്യകളിലെ അസ്വസ്ഥതകള്പാകിസ്ഥാന് ഭരണകൂടവും സൈന്യവും പഞ്ചാബ് പ്രവിശ്യയുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്നു എന്ന തോന്നല്‍ മറ്റ് പ്രവിശ്യകളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യ പഷ്തൂണ്‍ ജനവിഭാഗത്തിന്റെ കേന്ദ്രമാണ്. തെഹ്രീകെ താലിബാന് പാകിസ്ഥാന് (ടിടിപി) പോലുള്ള ഭീകരവാദ സംഘടനകളുടെയും സൈനിക നടപടികളുടെയും പ്രധാന വേദിയായി ഇവിടം മാറി. പാക് കേന്ദ്ര സര്‍ക്കാരിന്റെ സൈനിക നയങ്ങള്‍ക്കെതിരെ പഷ്തൂണ്‍ ജനതയ്ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.സാമ്പത്തികമായി പാകിസ്ഥാന് ഏറ്റവും നിര്‍ണായകമായ പ്രവിശ്യയാണ് സിന്ധ്. പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഗ്രാമീണ സിന്ധും നഗരപ്രദേശങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തദ്ദേശീയരായ സിന്ധി ജനതയും ഇന്ത്യയില്‍ നിന്ന് കുടിയേറിയ മൊഹാജിറുകളും തമ്മിലുള്ള രാഷ്ട്രീയ-വംശീയ സംഘര്‍ഷങ്ങളുടെ ചരിത്രവും സിന്ധിനുണ്ട്.പാകിസ്ഥാന്റെ രാഷ്ട്രീയവും സൈനികവുമായ അധികാരം പൂര്‍ണ്ണമായും കൈയാളുന്നത് പഞ്ചാബികളാണ്. ജനസംഖ്യയിലും പാര്‍ലമെന്റ് സീറ്റുകളിലും മുന്നിലുള്ളത് പഞ്ചാബ് ആയതിനാല്‍, മറ്റ് പ്രവിശ്യകള്‍ തങ്ങള്‍ രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് അവര്‍ ശക്തമായി വിശ്വസിക്കുന്നു.ചരിത്രപരമായ ഈ ദശാസന്ധിയില്‍, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ബലൂചിസ്ഥാനും ആസാദ് കാശ്മീരും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി പഴയ പാകിസ്ഥാന് നാല് കഷണങ്ങളാകുമോ എന്ന ഭീതിയോടെ ലോകം ഉറ്റുനോക്കുമ്പോള്‍, നിലവിലെ പാകിസ്ഥാനിലെ തന്നെ നാല് പ്രവിശ്യകളും സ്വതന്ത്രരാഷ്ട്രങ്ങളാകുമോ എന്ന് പാക് സര്‍ക്കാര്‍ തന്നെ ഭയപ്പെടുന്നു. ഈ ഭൂമികകളെല്ലാം തന്നെ മുസ്ലിം മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായവയാണ് എന്നതാണ് സത്യം എന്നിരിക്കെ, ഇന്ത്യ ഒരു മതേതര രാഷ്ട്രം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ മഹത്വം ലോകത്തിന് മുന്പില് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇന്ത്യയുടെ പ്രതീക്ഷഅയല്പക്ക രാജ്യത്തിന്റെ നീണ്ട ചരിത്രവും ഗതികേടും ഒരു കഥയായി പറഞ്ഞത് ഇന്ത്യന്‍ പൗരന്മാരായ മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരു ദൗത്യമുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ്. പാകിസ്ഥാന് പോലുള്ള അയല്‍രാജ്യങ്ങള്‍ മതപരമായ തീവ്രവാദത്താലും ആന്തരിക ഭിന്നതകളാലും തകരുമ്പോള്‍, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യയില്‍ മുസ്ലിം സമൂഹം നല്‍കേണ്ടതും നല്കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകള്‍ വളരെ വലുതാണ്. ജനാധിപത്യവും മതേതരത്വവും നിറഞ്ഞ ഒരു രാജ്യത്ത് ജീവിക്കാന്‍ കഴിയുക എന്നത് വലിയൊരു സൗഭാഗ്യമാണ്. അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും തിരിച്ചറിയാന്‍ കഴിയണം. വിവിധ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും ഒത്തൊരുമിച്ച് ജീവിക്കുന്ന ഭാരതത്തില്‍, രാജ്യത്തിന്റെ പുരോഗതിക്കും ഐക്യത്തിനും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് രാജ്യവും സമൂഹവും പ്രതീക്ഷിക്കുന്നത് ഈയൊരു ദേശീയ കാഴ്ചപ്പാടാണ്.ഭീകരവാദമെന്നത് ഒരു പ്രത്യേക മതത്തെയോ സമൂഹത്തെയോ പ്രതിനിധീകരിക്കുന്ന ഒന്നല്ലെങ്കിലും, ആഗോളതലത്തിലും പ്രാദേശികതലത്തിലും മതഭ്രാന്തിന്റെയും രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും പേരില്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമങ്ങള്‍ അഴിച്ചുവിടാറുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. ലഷ്കര്‍-ഇ-തൊയ്ബ (എല്‍ഇടി) ജെയ്ഷെ മുഹമ്മദ് (ജെഇഎം), ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം) തുടങ്ങിയ സംഘടനകള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്.1993-ലെ മുംബൈ സ്ഫോടന പരമ്പരകള്‍, 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2008-ലെ 26/11 മുംബൈ ഭീകരാക്രമണം, കൂടാതെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ജയ്പൂര്‍, വാരണാസി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സാധാരണക്കാരുടെ ജീവിതം ലക്ഷ്യമിട്ട് നിരവധി സ്ഫോടന പരമ്പരകള്‍ നടന്നിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ഐ.എസ്.ഐ.എസ് പോലുള്ള ആഗോള സംഘടനകളുടെ സ്വാധീനവും തീവ്രമായ പ്രത്യയശാസ്ത്ര പ്രചാരണവും, ഡിജിറ്റല്‍ തീവ്രവാദവല്‍ക്കരണം (സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, രഹസ്യ ടെലഗ്രാം ഗ്രൂപ്പുകള്‍ എന്നിവയിലൂടെ വിഷലിപ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന തന്ത്രം), ‘കട്ടിംഗ് സൗത്ത്’ ഗൂഢാലോചനകളും രാജ്യവിരുദ്ധ അജണ്ടകളും (പാകിസ്ഥാനും ബംഗ്ലാദേശിനും പോലെ ഇന്ത്യയെയും വംശീയമായും മതപരമായും വെട്ടിമുറിക്കുക എന്ന ലക്ഷ്യത്തോടെ ചില ബാഹ്യ-ആഭ്യന്തര ശക്തികള്‍ ദക്ഷിണേന്ത്യയെ ലക്ഷ്യമിടുന്നുണ്ട്) തുടങ്ങിയവയെല്ലാം ഇന്ന് വലിയ വെല്ലുവിളികളാണ്. ഈ സാഹചര്യങ്ങള്‍ നല്കുന്ന ഒരേയൊരു സന്ദേശം ഇതാണ്: തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ഭാരതത്തിന്റെ അഖണ്ഡതയ്ക്കൊപ്പം നിലകൊള്ളുക.1992 ഡിസംബര്‍ 6-ന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഇന്ത്യയില്‍ മുസ്ലിം ധ്രുവീകരണവും അപരവല്‍ക്കരണവും നടന്നു എന്ന നറേറ്റീവ് ആഗോള മുസ്ലിം രാഷ്ട്രവാദത്തിന്റെ ദല്ലാളന്മാര് പടര്‍ത്തിയ പുകമറ മാത്രമാണ്. 1921 മുതല്‍ ഖലീഫ ഭരണം തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരുടെ തീവ്രവാദ തലച്ചോറുകള്‍ നല്കിയ സിഗ്നലുകളായിരുന്നു അന്ന് മുതല്‍ നടന്ന അന്യമത-ഹിന്ദു വിരുദ്ധ കലാപങ്ങള്‍. ഹിംസയുടെ ആ ഇന്ധനത്തില്‍ തീയിട്ട പന്തമായിരുന്നു ബാബ്റി മസ്ജിദ്.കേരളത്തിലെ തീവ്രവാദ പശ്ചാത്തലംദൈവത്തിന്റെ സ്വന്തം നാടായ, മതസൗഹാര്‍ദ്ദത്തിനും സാക്ഷരതയ്ക്കും പേരെടുത്ത കേരളത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തീവ്രവാദ ആശയങ്ങള്‍ വേരുറപ്പിക്കാന്‍ തുടങ്ങിയതിന് പിന്നില്‍ കൃത്യമായ ചില ചരിത്ര ഘട്ടങ്ങളുണ്ട്. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും കേരളത്തില്‍, പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ വര്‍ഗീയ ധ്രുവീകരണങ്ങള്‍ ശക്തമായ കാലത്താണ് അബ്ദുള്‍ നാസര്‍ മദനി തന്റെ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്. തീവ്രമായ പ്രസംഗശൈലിയിലൂടെ അദ്ദേഹം ചെറുപ്പക്കാരെ ആകര്‍ഷിച്ചു. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍, മുസ്ലിം യുവാക്കളുടെ സംഘടന എന്ന അവകാശവാദത്തോടെ അദ്ദേഹം ‘ഇസ്ലാമിക് സേവക് സംഘ്’ (ഐഎസ്എസ്) എന്ന സംഘടനയ്ക്ക് രൂപം നല്കി. വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആക്കംകൂട്ടുന്നു എന്ന് ആരോപിക്കപ്പെട്ട് 1992-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസ് നിരോധിക്കുകയും മദനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ചുകാലത്തെ ജയില്‍വാസത്തിന് ശേഷം അദ്ദേഹം മോചിതനായി.ഐഎസ്എസ് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1993-ല്‍ മദനി ‘പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി’ (പിഡിപി) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കി. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. 1998 ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ബിജെപി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന ഭയപ്പെടുത്തുന്ന സ്ഫോടന പരമ്പരകളില്‍ 58 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ മദനിയാണെന്ന് ആരോപിച്ച് തമിഴ്നാട് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒമ്പതര വര്‍ഷത്തോളം വിചാരണത്തടവുകാരനായി അദ്ദേഹം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, 2007 ഓഗസ്റ്റില്‍ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മദനിയെ വെറുതെവിടുകയും അദ്ദേഹം മോചിതനാവുകയും ചെയ്തു. ജയിലില്‍ കിടന്ന കാലത്ത് അദ്ദേഹത്തിന് ഒരു കാല് നഷ്ടപ്പെടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.2008-ല്‍ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന സ്ഫോടന പരമ്പരകേസുമായി ബന്ധപ്പെട്ട് 2010-ല്‍ കര്‍ണാടക പൊലീസ് മദനിയെ വീണ്ടും പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിന്നീട് അദ്ദേഹത്തിന് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വര്‍ഷങ്ങളായി ബെംഗളൂരുവിലും കേരളത്തിലുമായി ചികിത്സയിലും നിയമനടപടികളിലുമായി അദ്ദേഹം തുടര്‍ന്നുപോരുന്നു.കേരള രാഷ്ട്രീയത്തില്‍ തീവ്രവാദ ആരോപണങ്ങളുടെയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും ചര്‍ച്ചകളില്‍ എക്കാലത്തും കേന്ദ്രബിന്ദുവായിരുന്ന വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. ഒരു വിഭാഗത്തിന് അദ്ദേഹം ഭരണകൂടവേട്ടയ്ക്ക് ഇരയായ അടിച്ചമര്‍ത്തപ്പെട്ട നേതാവാണെങ്കില്‍, മറുവിഭാഗത്തിന് വര്‍ഗീയതയും അശാന്തിയും വിതച്ച വിവാദ നായകനാണ്. ചരിത്രത്തിന്റെ വിചാരണകളില്‍ ഇന്നും തീവ്രവാദ ചര്‍ച്ചകള്‍ക്കൊപ്പം ചേര്‍ത്തു വായിക്കപ്പെടുന്ന ഒരു നാമമാണ് മദനിയുടേത്.ഐഎസ്എസ് അടക്കമുള്ള മുന്‍കാല സംഘടനകളിലൂടെയും പിന്നീട് നിരോധിക്കപ്പെട്ട സിമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തുടങ്ങിയ സംഘടനകളിലൂടെയും കേരളത്തില്‍ തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമങ്ങള്‍ നടന്നു. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ചില കുടുംബങ്ങളും യുവാക്കളും രഹസ്യമായി നാടുവിട്ട് അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ഐ.എസ് (ഐഎസ്ഐഎസ്) ക്യാമ്പുകളില്‍ എത്തിയ സംഭവങ്ങള്‍ കേരളത്തിന്റെ മതേതര മനസ്സാക്ഷിയെ ഞെട്ടിച്ചവയാണ്. മാറാട് പോലെയുള്ള വര്‍ഗ്ഗീയ കലാപങ്ങള്‍, കളമശ്ശേരിയിലെ ബസ്സ് കത്തിക്കല്‍, ഒരേ പാറ്റേണില്‍ നടക്കുന്ന കെണിക്കല്യാണങ്ങള്, മതനിന്ദ ആരോപിച്ചുള്ള കൈവെട്ടലുകള്‍, മതമാറ്റക്കൊലകള് എന്നിങ്ങനെ നീളുന്നു ആരോപിക്കപ്പെടുന്ന തീവ്രവാദ സംഭവങ്ങള്‍. ഇവയുടെ പ്രാരംഭ പ്രചോദകനും പ്രചാരകനുമായിരുന്നു അബ്ദുല്‍ നാസര്‍ മദനി. ഇത്തരം വ്യക്തികള്‍ ചരിത്രത്തെ തടവുകാരാക്കുമ്പോള് നിഷ്പക്ഷമതികള്‍ അറിയാതെ പറഞ്ഞുപോകും: ‘മാ മദനി…’പിന്മൊഴിരാഷ്ട്രേ പാപവിഹീനേ തു മാ ഭവത്വിഹ ഖിന്നതാ |സര്‍വ്വേ ഭവന്തു സുഖിനഃ സര്‍വ്വേ സന്തു നിരാമയാഃ ||(പാപവിഹീനമായ ഈ രാജ്യത്ത് ഒരിക്കലും ദുരിതങ്ങളോ മനോവിഷമങ്ങളോ ഉണ്ടാകാതിരിക്കട്ടെ; എല്ലാ ജനങ്ങളും സുഖമുള്ളവരും രോഗവിമുക്തരുമായി ജീവിക്കട്ടെ.)
.

