കൊച്ചി: കെ.എൽ.സി.എ. പാലാരിവട്ടം യൂണിറ്റ് സംഘടിപ്പിച്ച ‘കുടുംബ സംഗമം 2026’ വിവിധ പരിപാടികളോടെ ശ്രദ്ധേയമായി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം നിർവഹിച്ചു.ഇടവക സഹവികാരി ഫാ. ആന്റണി ഫ്രാൻസിസ് അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ടി.എ. ആൽബിൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വരാപ്പുഴ അതിരൂപത കെ.എൽ.സി.എ. പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, സെക്രട്ടറി നിക്സൺ വേണാട്ട്, കെ.എൽ.സി.എ. സംസ്ഥാന സമിതി പി.ആർ.ഒയും വരാപ്പുഴ അതിരൂപത സത്യനാദം ചീഫ് എഡിറ്ററുമായ സിബി ജോയ്, കെ.എൽ.സി.എ. കലൂർ മേഖല പ്രസിഡന്റ് ആൽബി കെ.വി., കൗൺസിലർ മോളി ചാർലി, പാരിഷ് പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഷിബു ചമ്മിണിക്കോടത്ത്, കുടുംബയോഗ കേന്ദ്രസമിതി സെക്രട്ടറി ആന്റണി, കെ.എൽ.സി.എ. പാലാരിവട്ടം യൂണിറ്റ് സെക്രട്ടറി ബിജു വർഗീസ്, ട്രഷറർ സിനി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പൊതുയോഗത്തിന് ശേഷം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്കായി സംഘടിപ്പിച്ച പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സ്നേഹവിരുന്നോടെ കുടുംബ സംഗമം സമാപിച്ചു.

