കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 7 ഞായറാഴ്ച വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ ആന്റണി വാലുങ്കൽ നിർവഹിക്കും.
വരാപ്പുഴ അതിരൂപത മെത്രാസനം മന്ദിരത്തിൽ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ വൃക്ഷത്തൈ നടും.
യോഗത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്മാരായ എബി കുന്നേപറമ്പിൽ , അലക്സ് താളൂപാടത്ത് , നൈജു അറയ്ക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ ,
സി ജെ പോൾ സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റോഫർ എസ് , കോൺക്ളിൻ ജിമ്മി , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു , ഫോറം കൺവീനർമാരായ ബേബി ജി ഭാഗ്യോദയം , ജോയ്സ് മെനയ്സിസ് , ഇ ഡി ഫ്രാൻസിസ് , അഡ്വ ജസ്റ്റിൻ കരിപാട്ട് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , പൂവം ബേബി , പ്രകാശ് പീറ്റർ , സാബു കാനയ്ക്കാപള്ളി , സിബി ജോയി , അഡ്വ ഡി രാജു , രാജു തോമസ് , വിൻസെന്റ് വട്ടപറമ്പിൽ , വിൻസ് പെരിഞ്ചേരി എന്നിവരും കെ എൽ സി എ യുടെ വരാപ്പുഴ അതിരൂപത , കൊച്ചി രൂപത , കോട്ടപ്പുറം രൂപത , വിജയപുരം രൂപത ഭാരവാഹികളും പ്രസംഗിയ്ക്കും .
കേരളത്തിലുടനീളം കെഎൽസിഎ യുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്നത്.
Trending
- പ്രശസ്ത സംഗീതസംവിധായകൻ കൊച്ചിൻ അലക്സ് അന്തരിച്ചു
- കെആർഎൽസിബിസി ജെ.പി.ഡി കമ്മീഷൻ സെക്രട്ടറിയായി ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ
- സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്റായി നിയമിതയായി
- ദരിദ്രരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് പാപ്പ; നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനം
- കെഎൽസിഎ വൈപ്പിൻ മേഖലക്ക് പുതിയ നേതൃത്വം; ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റ്
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് ‘V.O.I.C.E.’ സംഘടിപ്പിച്ചു
- കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ കാരുണ്യത്തിന്റെ മാതൃകയായി
- പാപ്പായുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ ബഹുമതി; വരാപ്പുഴ അതിരൂപതയിലെ രണ്ട് വൈദികർക്ക്

