പുനലൂർ: കൊല്ലം പുനലൂർ രൂപതകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ – കോളേജ് വിദ്യാർത്ഥി പ്രതിനിധികൾക്കായ് ബിഷപ്പ് മത്തിയാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച ബിഷപ്പ് മത്തിയാസ് കാപ്പിൽ വിദ്യാരംഭപ്രഘോഷണം കുന്നിക്കോട് സെൻ്റ് തെരേസ പാരീഷ് അങ്കണത്തിൽ നടന്നു. സമ്മേളനം കൊല്ലം രൂപത പിആർഒ ഫാദർ ലാസർ എസ്. പട്ടകടവ് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട വിദ്യാർത്ഥികളുടെയും നിർദ്ധനരായ യുവജനങ്ങളുടെയും സമഗ്ര പുരോഗതിക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുകയും കുഞ്ഞുങ്ങളുടെ പരിപൂർണ്ണ വളർച്ചയ്ക്കായി അഘോരാത്രം പ്രയത്നിക്കുകയും
ചെയ്ത ക്രാന്തദർശിയായിരുന്നു ബിഷപ്പ് മത്യാസ് കാപ്പിൽ എന്ന് ഫാദർ ലാസർ എസ്. പട്ടകടവ് അനുസ്മരിച്ചു.
ബിഷപ്പ് മത്തിയാസ് കാപ്പിൽ സാംസ്കാരിക സമിതി പ്രസിഡന്റ് നെൽസൺ പൊലി ക്കാർപ്പ് അധ്യക്ഷത വഹിച്ചു.
പുനലൂർ രൂപത കോപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റി ജോസഫ്, ഫാദർ സണ്ണി തോമസ്, ഫാദർ ജോസ് മുറ്റത്താൻ, കല്ലട സ്റ്റാലിൻ കാപ്പിൽ, പ്രസന്ന മനോജ് ജോൺ, അഡ്വ. ജെറോംപൊന്നപ്പൻ, ഫ്രാൻസിസ് സേവ്യർ, ശക്തികുളങ്ങര അൽഫോൺസ്, കൊല്ലം ജോൺസൺ എന്നിവർ നേതൃത്വം നൽകി.

