തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ഒൻപതിന് വേതനത്തോടെ അവധി നൽകുമെന്ന് ലേബർ കമ്മിഷണറേറ്റ് ഉത്തരവ്. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ആണ് തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
അവധിയുടെ പേരിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവ് വരുത്തുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഐടി, പ്ലാന്റേഷന്, വ്യവസായം, നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
ജോലി ചെയ്യുന്ന മണ്ഡലത്തില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വല്‍ / കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

