കോട്ടപ്പുറം: കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.
അനഘ ടൈറ്റസ്, അക്ഷയ് റാഫേൽ – വൈസ് പ്രസിഡന്റുമാർ, ഡാനിയേല റോസ്, അലൻ ബിജോയ് – സെക്രട്ടറിമാർ, ജീവൻ ജോസഫ് – ട്രഷറർ, അലൻ ദാസ്, സൗരവ് വി ബി, ലിറ്റ്ന സൈമൺ, അലീഷ.ടി. ഫ്രാൻസിസ്, അന്ന ആൻഷ – ഫോറം കൺവീനർമാർ. രൂപത ഡയറക്ടർ ഫാ. നീൽ ചടയംമുറിയും ആനിമേറ്റർ സി. മേരി ട്രീസ എന്നിവർ നേതൃത്വം നൽകി.

