മുനമ്പം : മുനമ്പം വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് സർക്കാർ അടിയന്തരമായി നടപ്പിലാക്കിത്തരണമെന്നു ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
610 കുടുംബങ്ങളുടെ കണ്ണീർ ഒപ്പുവാൻ തയ്യാറായ ഹൈക്കോടതി വിധി അഭിനന്ദനാർഹമാണ്.
കഴിഞ്ഞ ഒരു വർഷമായി മുനമ്പത്തെ ജനങ്ങൾ നടത്തുന്ന സഹന സമരത്തിൻ്റെ വിജയമാണ് ഈ വിധി.
മുനമ്പം സമരത്തിൻ്റെ 363-ാം ദിവസം വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിൽ നടന്ന ഉപവാസ സമരത്തിൽ സമിതി പ്രസിഡണ്ട് ജോസഫ് റോക്കി അദ്ധ്യക്ഷത വഹിച്ചു. ഫാദർ മോൻസി വറുഗീസ് അറക്കൽ സത്യാഗ്രഹികൾക്ക്നാരാങ്ങ നീര് നൽകി. ആക്ട്സ് സംസ്ഥാന ജന: സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജോസഫ് ബെന്നി കുറുപ്പശ്ശേരി, മുരുകൻ കാതി കുളത്ത്, ജോജോ മനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

