MSC എൽസ 3 എന്ന കപ്പൽ 197 ഇൽ നീറ്റിൽ ഇറക്കിയതാണെങ്കിലും, 2010 മുതൽ തന്നെ വളരെയേറെ സാങ്കേതിക പ്രശ്നങ്ങൾ ഉള്ള കപ്പൽ ആണെന്നിതെന്നും കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ അന്നേ ഈ കപ്പൽ ചരക്കു നീക്കത്തിന് ഉപയോഗ യോഗ്യമല്ല എന്ന് വിലയിരുത്തിയിരുന്നു. അതേ കപ്പൽ തന്നെ വീണ്ടും ചരക്കു നീക്കം നടത്താൻ കമ്പനി ഉപയോഗിച്ചതിനാൽ MSC എൽസ 3 നേരിട്ട അപകടം ‘man made disaster ‘ ആണെന്ന് പറയാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഏതൊരു ചരക്കു കപ്പലിന്റെയും ഡെക്കിൽ ഉള്ള ചരക്കുകളുടെ വിശദവിവരം കൃത്യമായി രേഖപ്പെടുത്തേണ്ടതും അത് ചരക്കു നീക്ക തുറമുഖങ്ങളിൽ നൽകേണ്ടതും ആണെന്നിരിക്കെ, MSC എൽസായുടെ കമ്പനി ഈ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതും കപ്പൽ ഛേദത്തിൽ ഉയരുന്ന ദുരൂഹതക്കു ആക്കം കൂട്ടുന്നു. കപ്പലിലെ കാർഗോകൾ വന്നടിഞ്ഞ തീരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പ്ലാസ്റ്റിക് തരികൾ വളരെ വലിയ പാരിസ്തീക പ്രശനങ്ങൾക്കു ഇടയാക്കും എന്നും, കപ്പലിൽ അവശേഷിക്കുന്ന കാർഗോകളും അതിനുള്ളിൽ ഉള്ള വസ്തുക്കളും സമുദ്രത്തിനും സമുദ്രതീരത്തിനും വെല്ലുവിളി എന്നതും ഏറ്റവും കൂടുതൽ ശ്രദ്ധേയം തന്നെ ആണ്.

