കോഴിക്കോട് : മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് രൂപത KLCA കരിദിനം ആചരിച്ചു. സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന പ്രതിഷേധ റാലി സെന്റ് ജോസഫ്സ് വികാരി ഫാ. റെനി റോഡ്രിഗസ് ഉൽഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, രൂപത സെക്രട്ടറി ജോർജ് കെ വൈ സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗം പ്രകാശ് പീറ്റർ, ഫ്ലോറാ മെൻഡോൻസ, ജോളി ജെറോം, സേവിയർ പി ജെ, തോമസ് ചെമ്മനം, സണ്ണി എ. ജെ., ടൈറ്റസ്, ആംബ്രോസ്, ജോസ് പ്രകാശ്, നൈജിൽ, ജെസ്സെ ഹെലൻ, ലത മെൻഡോൻസ, എന്നിവർ നേതൃത്വം നൽകി