തിരുവനന്തപുരം: ഒഎസ്ജെ യൂത്ത് കമ്മീഷന്റെ കീഴില് പ്രവര്ത്തിക്കുന്ന യുവജന കൂട്ടായ്മ മറേല്ലിയന് ആര്മിയുടെ ‘വോക് വിത്ത് വേര്ഡ്’ തിരുവനന്തപുരം ആര്ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. മഹാ ജൂബിലി വര്ഷത്തില് സമ്പൂര്ണ്ണ ബൈബിള് ചെറു ഭാഗങ്ങളായി ദിവസവും വായിക്കുന്ന പദ്ധതിയാണ് ‘വോക് വിത്ത് വേര്ഡ്. ഒഎസ്ജെ യൂത്ത് അപ്പോസ്തോലേറ്റ് ഡയറക്ടര് ഫാ. അനൂപ് കളത്തിത്തറയുടെ നേതൃത്വത്തില് ഇന്ത്യയിലുടനീളം വിവിധ ഭാഗങ്ങളിലായി കുട്ടികളും, യുവജനങ്ങളും, സന്ന്യാസസമൂഹങ്ങളും, അല്മായസംഘങ്ങളും ശ്രമകരമായ ഉദ്യമത്തെില് സജീവപങ്കാളിത്തം വഹിക്കുന്നു. ഫ്രണ്ട്സ് ഓഫ് സെന്റ് ജോസഫ് ഡയറക്ടര് ഫാ. ബിജു ചെറുപുഷ്പം ഒഎസ്ജെ, മറേല്ലിയന് ആര്മി ചീഫ് ജോസ് റാല്ഫ്, ക്യാപ്റ്റന്മാരായ റബേക്ക ബാരി, ആന്സി ആന്റണി എന്നിവരും ചടങ്ങില് സന്നിഹിതരായിരുന്നു.
Trending
- മത്സ്യബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടിവ് ആയി പി.ആർ കുഞ്ഞച്ചൻ ചുമതലഏറ്റെടുത്തു
- സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
- നെയ്യാറ്റിന്കര ബൈബിള് കണ്വെന്ഷന് ബാലരാമപുരത്ത് തുടക്കം
- ഓർമ്മകളെ തഴുകി ‘പാട്ടും കട്ടനും’
- ഡോക്ടർ ജിൻസൺ ജോസഫ് കുസാറ്റിൽ CE-FISH ഫെസിലിറ്റി സെന്റർ ഡയറക്ടർ
- ക്രൈസ്തവ മൂല്യങ്ങളിൽ വളരാൻ കെ സി എസ് എൽ വഴിയൊരുക്കണം- ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
- മണിപ്പുരിലെ പാപഭാരം
- ജീവിതത്തിന്റെ നാടകവീടൊഴിഞ്ഞ് മേരി മെറ്റില്ഡ