നെയ്യാറ്റിൻകര : പാറശ്ശാല ഫൊറോനയിലെ അജപാലന ശുശ്രുഷയുടെ കീഴിൽ മതബോധന അധ്യാപർക്കായി ആരംഭിച്ച അധ്യാപക സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാമത്തെ ക്ലാസ്സ് നടത്തി. ആറയൂർ ഇടവകയിൽ വച്ചായിരുന്നു ക്ലാസ്. കെ സി ബി സി യൂത്ത് ഡയറക്ടർ റവ.ഫാ.സ്റ്റീഫൻ ക്ലാസ്സ് നയിച്ചു. പഠനത്തിന്റെ ഭാഗമായി ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകർക്കും നൽകുന്ന ഫയൽ ബോർഡ്, മതബോധന അധ്യാപിക ഫിലോമിനക്ക് നൽകി
ഉൽഘാടനം ചെയ്തു.
രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി ആർ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഓരോ മാസവും നാലാമത്തെ ഞായറാഴ്ചയാണ് ക്ലാസ്സ് നടത്തുന്നത്. 2024 ജൂലൈ മാസത്തിൽ ആരംഭിച്ച ക്ലാസ്സ് 2025 ഏപ്രിൽ മാസത്തിൽ സമാപിക്കും.
രൂപത അജപാലന ശുശ്രൂക്ഷ കോർഡിനേറ്റർ മോൺ.വി.പി.ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി .
തുടർന്ന്, വരുന്ന 4 വർഷത്തിനുള്ളിൽ ഫൊറോനയിലെ എല്ലാ മതബോധന അധ്യാപകർക്കും കോഴ്സ് നൽകുകയാണ് ലക്ഷ്യം. കോഴ്സിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് മാത്രമേ മതബോധന ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളൂ.