കൊച്ചി : മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളേജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്. 8 എസ് എഫ് ഐ പ്രവർത്തകരെയും സസ്പെന്റ് ചെയ്തു.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്.