അസം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരെപ്പോലെ ചിലർ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുധനാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആരോപിച്ചത്.
‘അസം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തന്നോട് ഒരുപാട് വെറുപ്പുണ്ട്. ഞങ്ങളുടെ പോരാട്ടം അവർക്കെതിരെയല്ല, മറിച്ച് അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷത്തിനെതിരെയാണ്’ – രാഹുല്‍ പറഞ്ഞു. ക്രമസമാധാനം തകർത്തെന്നാരോപിച്ച് അസമിൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.