കോഴിക്കോട്: കെ എൽ സി ഡബ്ല്യൂ എ യുടെ പുതിയ ഭരണസമിതിയുടെ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടായ ‘മാഗ്നിഫിക്കാത്ത്’ കോഴിക്കോട് ആർച്ച് ബിഷപ്പും കെ എൽ സി ഡബ്ല്യൂ എ രക്ഷാധികാരിയും കെ ആർ എൽ സി ബി സി , കെ ആർ എൽ സി സി പ്രസിഡന്റുമായ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് കൈമാറി.മലാപ്പറമ്പ് ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ കെ എൽ സി ഡബ്ല്യൂ എ പ്രസിഡന്റ് റാണി പ്രദീപ്, ജനറൽ സെക്രട്ടറി ജാക്വിലിൻ ജോബ്, ട്രഷറർ വിനു ഗിൽബർട്ട്, ജോയിന്റ് സെക്രട്ടറി കുഞ്ഞമ്മ എന്നിവർ ചേർന്നാണ് റിപ്പോർട്ട് പിതാവിന് കൈമാറിയത്. അലക്സ് പിതാവാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.കെ എൽ സി ഡബ്ല്യൂ എ ഭാരവാഹികളെ സ്നേഹപൂർവം സ്വീകരിച്ച അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഏകദേശം ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ച് സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ ക്ഷമയോടെ കേട്ടു. കെ എൽ സി ഡബ്ല്യൂ എയുടെ പ്രവർത്തനങ്ങൾ സഭയ്ക്ക് ശക്തി പകരുന്നതാണെന്ന് അഭിനന്ദിച്ച പിതാവ്, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും പ്രാർത്ഥനയും ഉറപ്പുനൽകി.പിതാവിന്റെ വാത്സല്യപൂർവമായ കരുതലും അടുപ്പവും പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ആത്മവിശ്വാസവും പകരുന്നതായി കെ എൽ സി ഡബ്ല്യൂ എ ഭാരവാഹികൾ പറഞ്ഞു.
Trending
- ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല: കർദിനാൾ കൂവക്കാട്
- ‘ ഉൻ ഫുത്തൂറോ സൊസ്തേനിബിലെ’ മോത്തു പ്രോപ്രിയോ ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു
- കെ എൽ സി ഡബ്ല്യൂ എ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ട് ‘മാഗ്നിഫിക്കാത്ത്’ കൈമാറി
- 12,200 ജപമണികളാൽ മഹാ ജപമാല; ആശീർവദിച്ചു
- കൊച്ചി നഗരത്തിലെ പാവങ്ങളുടെ ആശ്രയമായിരുന്ന ബ്രദർ മാവുരുസ് വിടവാങ്ങി
- അല്മായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി
- ക്രിസ്തുവിൽ ആഴത്തിൽ വേരൂന്നിയ സന്യാസജീവിതം സാക്ഷ്യമാകണം: ലെയോ പാപ്പ
- കെ എൽ സി എ യെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണം: കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ

