തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന് താരം സഞ്ജു സാംസണ് നയിക്കും. യുവതാരം രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള് ആരംഭിക്കുന്നത്.സച്ചിന് ബേബി, രോഹന് പ്രേം, ജലജ് സക്സേന, ശ്രേയസ് ഗോപാല് എന്നീ പ്രമുഖ താരങ്ങളെല്ലാം സ്ക്വാഡില് ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്. ഉത്തര്പ്രദേശാണ് ആദ്യ മത്സരത്തില് കേരളത്തിന്റെ എതിരാളികള്. രണ്ടാം മത്സരത്തില് കേരളം അസമിനെ നേരിടും.
Trending
- സമരപ്പന്തലിൽ മാജിക്കുമായി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി
- ഇനിയൊരു മുനമ്പം ആവർത്തിക്കരുത്-ബിഷപ്പ് പോളി കണ്ണൂക്കാടൻ
- മുനമ്പം മുഖ്യപ്രതി സർക്കാരാണ്- പി.വി അൻവർ
- പാവപ്പെട്ടവര്ക്കുവേണ്ടിയുള്ള പ്രവര്ത്തനമാണ് ഈശ്വരസേവനം-ഗവര്ണര് ശ്രീധരന് പിള്ള
- ഷാരോണ് കൊലക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
- ട്രംപിൻ്റെ രണ്ടാമൂഴം ഇന്ന്
- ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്
- മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം ഇന്ന്