ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവർത്തകർക്ക് ഗൺമാന്റേയും അംഗരക്ഷകരുടേയും ക്രൂര മർദ്ദനമേറ്റതായി പരാതി. മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്ന് കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് അടിച്ചുവെന്നാണ് പരാതി . യൂത്ത് കോൺഗ്രസ് സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അജയിനെ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം. നവകേരള സദസ്സ് ബസ് കടന്നുപോകവെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ഇവരെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തു. പൊലീസുകാർ കീഴ്പ്പെടുത്തിയവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ വാഹനത്തിൽ നിന്നു ഇറങ്ങി വന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.