കൊച്ചി: കോൺകോർദിയ സപ്തവത്സര പദ്ധതിയുടെ ഭാഗമായി കൊച്ചി രൂപതയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ പുരുഷ-വനിത ഫുട്ബോൾ ടീമുകൾക്ക് രൂപം നൽകി.
ഇടക്കൊച്ചി അക്വിനാസ് ഗ്രൗണ്ടിൽ ആരംഭിച്ച ഫുട്ബോൾ പരിശീലന ക്യാമ്പിലൂടെയാണ് ടീമുകളെ തിരഞ്ഞെടുത്തത്.ഇരുന്നൂറിലധികം ഫുട്ബോൾ താരങ്ങൾ പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽനിന്നാണ് കോസ്പാക് പുരുഷ, വനിത ടീമുകളിലേക്ക് താരങ്ങളെ തെരഞ്ഞെടുത്തത്. പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം പ്രമുഖ ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസ നിർവഹിച്ചു.താരങ്ങളുടെ തുടർപരിശീലനം, ടീമിന്റെ പ്രവർത്തനരീതി, ഭാവി പദ്ധതികൾ എന്നിവ സംബന്ധിച്ച് ക്യാമ്പിൽ വിശദീകരണം നൽകി. വൈദികരും ഫിസിക്കൽ ട്രെയിനർമാരും പരിശീലന പരിപാടിയിൽ പങ്കെടുത്ത് താരങ്ങളുമായി സംവദിച്ചു.ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ഫാ. ഫ്രാൻസീസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. ആൻറണി തൈവിട്ടിൽ, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ, ഫാ. ഡേവിഡ് നാനാട്ട്, ഫാ. മാത്യു പുതിയാത്ത്, ഫാ. ജോസഫ് ചിറാപ്പിള്ളിയിൽ എന്നിവർക്കൊപ്പം കാശി പൂപ്പന, ഷാജി ജോസ്, ജോൺ റാൽബിൻ, റോമിയോ മെൻഡസ്, ജൂട്സൻ പീറ്റർ, സജി ജോസഫ്, മാലിക് ഡിനാർ തുടങ്ങിയവരും ക്യാമ്പിൽ പങ്കെടുത്തു.

