കൊച്ചി: യുവജനങ്ങൾക്ക് വിവിധ തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുകയും നേരിട്ട് ജോലി കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുക ലക്ഷ്യമിട്ട് കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കെയ്റോസ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു.
ഇടക്കൊച്ചി അക്വിനാസ് കോളേജിൽ നടന്ന തൊഴിൽമേള കൊച്ചി രൂപത ചാൻസലർ ഡോ. ജോണി സേവ്യർ പുതുക്കാട് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി അധ്യക്ഷത വഹിച്ചു.ഡോൺ ബോസ്കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വർക്കിന്റെ മേൽനോട്ടത്തിൽ നടന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിൽ നിന്നുള്ള 25 ഓളം കമ്പനികൾ പങ്കെടുത്തു.

300ലധികം തൊഴിലന്വേഷകർ മേളയിലെത്തി. വിവിധ സ്ഥാപനങ്ങളിലെ തൊഴിൽ സാധ്യതകൾ മനസ്സിലാക്കുന്നതിനും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനും തൊഴിൽമേള യുവാക്കൾക്ക് അവസരമായി.
ഡോൺ ബോസ്കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വർക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷ്വാ ലിയാൻഡർ, കെ.സി.വൈ.എം ഡയറക്ടർ ഫാ. സനീഷ് പുളിക്കപ്പറമ്പിൽ, അക്വിനാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊച്ചി രൂപത സെക്രട്ടറി ഇൻചാർജ് ഡയസ് ആന്റണി, വൈസ് പ്രസിഡന്റ് ജീവ റെജി എന്നിവർ പ്രസംഗിച്ചു.ഡോൺ ബോസ്കോ റീജിയണൽ പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർ മോണിക്ക ആർതർ, പ്രോഗ്രാം മാനേജർ ഹരീഷ്, അക്വിനാസ് കോളേജ് അധ്യാപകരായ ഡോ. ഹണി ക്ലീറ്റസ്, ആലീസൻ റോഷ്നി ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
l

