ലക്നോ: ഉത്തര്‍പ്രദേശില്‍ കുടിലിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലെ ഖാദിത് ഗ്രാമത്തിലാണ് സംഭവം.ഇവരുടെ മൂത്ത സഹോദരൻ ഗുരുതര പൊള്ളലേറ്റ് ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാത്രിയിലാണ് കുടിലിന് തീപിടിച്ചത്. സംഭവസമയം മൂന്ന് കുട്ടികളും മാതാപിതാക്കളുമാണ് കുടിലിൽ ഉണ്ടായിരുന്നത്.
സാമ്ന (ഏഴ്), അനീസ് (നാല്), രണ്ട് വയസുകാരി രേഷ്മ എന്നിവരായിരുന്നു ഈ കുട്ടികൾ. അനീസും രേഷ്മയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉജ്ജ്വല്‍ കുമാർ പറഞ്ഞു.