എറണാകുളം: അര്ഹിക്കുന്ന അവകാശങ്ങള്ക്ക് വേണ്ടി ന്യായവാദങ്ങള് ഉന്നയിക്കുക മാത്രമല്ല, ആത്മാര്ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും ഉന്നതവിദ്യാഭ്യാസ നേടിയെടുത്ത് എല്ലാ ലത്തീന് കത്തോലിക്കരും സ്വയം പര്യാപ്തതയിലേക്ക് വളരണമെന്ന് വരാപ്പുഴ ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില് ആഹ്വാനം ചെയ്തു. ലത്തീന് കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗരം ബോധന പരിപാടി എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ലത്തീന് കത്തോലിക്കര്ക്ക് പ്രൗഢഗംഭീരമായ ഒരു ഭൂതകാലം ഉണ്ട്. കേരളത്തിലെ പൂര്വക്രിസ്ത്യാനികളും വിശുദ്ധ ഫ്രാന്സിസ് സേവ്യര് മാനസാന്തരപ്പെടുത്തിയ വരും കാലാകാലങ്ങളിലായി കേരള സമൂഹത്തിന്റെ എല്ലാ ജാതി വിഭാഗങ്ങളില് നിന്നുമായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരും ഉള്ക്കൊള്ളുന്ന 20 ലക്ഷത്തോളം വരുന്നവരുടെ ഒരു സമൂഹമാണ് ഇന്നത്തെ കേരള ലത്തീന് സമുദായം. കാലസാഗരത്തിന്റെ അലതല്ലലില്പ്പെട്ട് ലത്തീന് കത്തോലിക്കരുടെ യഥാര്ത്ഥ ചരിത്രം വിസ്മൃതിയിലാകുകയും അതിന്റെ സ്ഥാനത്ത് ഊഹാപോഹങ്ങളും സങ്കല്പങ്ങളും സ്ഥലം പിടിക്കുകയും ഉണ്ടായി എന്നത് ഒരു ചരിത്രസത്യമാണ്. അതിന് ഒരു പ്രധാന കാരണം അവരുടെ രാഷ്ട്രീയ നേതൃത്വം റോമന് കത്തോലിക്ക വിശ്വാസത്തിന് പ്രതികൂലികള് ആയിരുന്നവരുടെ കരങ്ങളില് വന്നുഭവിച്ചതുകൊണ്ടാണ്. എന്നാല്, തദ്ദേശീയരായ മെത്രാന്മാരുടെ ആത്മീയ നേതൃത്വം അവര്ക്ക് ലഭിച്ചപ്പോള് ലത്തീന് കത്തോലിക്കരുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ക്രമങ്ങളില് പുരോഗതി ഉണ്ടാക്കുവാന് ഈ വൈദിക അധ്യക്ഷന്മാര് അവിശ്രാന്തം പരിശ്രമിക്കുവാന് തുടങ്ങി. തല്ഫലമായി എന്റെ മുന്ഗാമിയും ഭാഗ്യസ്മരണാര്ഹനുമായ ഡാനിയല് അച്ചാരുപറമ്പില് മെത്രാപ്പോലീത്തയുടെയും തിരുവനന്തപുരം അതിരൂപത ആര്ച്ച്ബിഷപ് എമിരിറ്റസ് സുസൈപാക്യത്തിന്റേയും പ്രധാന നേതൃത്വത്തില് നമ്മുടെ സമുദായ സംഘടനയായ കെആര്എല്സിസി 2002-ല് രൂപീകൃതമായി. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില് ലത്തീന് ജനവിഭാഗത്തിന് ആനുപാതിക പ്രാതിനിധ്യവും പങ്കാളിത്തവും ഓര്ക്കുന്നതിനും ഉന്നയിക്കുന്നതിനും വേണ്ടി നമ്മളെല്ലാവരും ഒത്തു വരുന്നതിനായിട്ടാണ് കേരള ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആര്എല്സിസി ലത്തീന് കത്തോലിക്കാ ദിനം കുറച്ചു വര്ഷങ്ങളായി ആചരിച്ചു പോരുന്നത്.
ലത്തീന് സമുദായം ചിന്നിച്ചിതറി ഒറ്റതിരിഞ്ഞ് നില്ക്കുന്നത് ഗുണകരമല്ലെന്ന് ഇതുവരെയുള്ള അനുഭവം നമ്മെ പഠിപ്പിച്ചു. ഈ അനുഭവത്തിന്റെ വെളിച്ചത്തില് അവരുടെ അസ്തിത്വം ഭദ്രമാക്കുവാനും സംയുക്ത പരിശ്രമംകൊണ്ട് ഇതര സമുദായങ്ങളെ സേവിക്കുവാനും അങ്ങനെ രാജ്യത്തിന്റെ ക്ഷേമത്തിന് അവരുടെ ഓഹരി നല്കുവാനും മാത്രമാണ് സംഘടിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് ഞാന് അഭിലക്ഷിക്കുന്നു. നമ്മുടെ സമുദായത്തിന് പലതരത്തിലുള്ള അവകാശങ്ങള് നിഷേധിക്കപ്പെടുന്നുണ്ട്. മനുഷ്യോചിതമായി ജീവിക്കേണ്ടതിന് പല അസൗകര്യങ്ങളും ഇന്നും അവര് അഭിമുഖീകരിക്കുന്നു. ഉദ്യോഗമണ്ഡലങ്ങളിലോ ഭരണനിര്വഹണ രംഗത്തോ പബ്ലിക് സര്വീസുകളിലോ നമ്മുടെ സമുദായത്തിന് ഇനിയും അര്ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. സാമൂഹിക നീതിയും സാമാന്യനീതിയും അവര്ക്ക് നിഷേധിക്കപ്പെടുന്നു. ഈ വക അസമത്വങ്ങള്, നീതി നിഷേധങ്ങള്, നമ്മുടെ സമുദായം നേരിടുമ്പോള് ന്യായമായ അവകാശങ്ങള് ലഭിക്കേണ്ടതിന് നമ്മള് സംഘടിച്ചേ തീരൂ.
കണ്ണൂര്, കോഴിക്കോട്, കൊടുങ്ങല്ലൂര്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുള്ള പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലും അതിപുരാതന വാണിജ്യപാതകളായ പാലക്കാട്, മൂന്നാര്, കോട്ടയം, പത്തനംതിട്ട , പുനലൂര് നെയ്യാറ്റിന്കര തുടങ്ങിയ സ്ഥലങ്ങളില് ജീവിക്കുന്ന ലത്തീന് കത്തോലിക്കരുടെ ആവാസ കേന്ദ്രങ്ങളുടെയും തൊഴില് മേഖലകളുടെയും മേല് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അശാസ്ത്രീയമായിട്ടുള്ള പദ്ധതികളുടെ അടിച്ചേല്പ്പിക്കലുകള് അവരുടെ അനുദിന ജീവിതത്തെ ദുരിത പൂര്ണ്ണമാക്കുന്നു.
കേരളത്തില് ഭൂമി ശാസ്ത്രപരമായി മലനാടുകളിലും ഇടനാടുകളിലും തീരദേശ മേഖലകളിലും വസിക്കുന്ന ലത്തീന് കത്തോലിക്കരായ തോട്ടം തൊഴിലാളികള്, കെട്ടിട നിര്മ്മാണ തൊഴിലാളികള്, മറ്റ് അസംഘടിത തൊഴിലാളികള് മത്സ്യത്തൊഴിലാളികള്, ദളിത് ക്രൈസ്തവര് ആഗ്ലോ ഇന്ത്യന്സ് തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങള്ക്കും അര്ഹമായ നീതി ലഭ്യമാക്കുവാനും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ സംവരണം ഏര്പ്പെടുത്തുവാനും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തയ്യാറാകേണ്ടതാണ്. ഈ വര്ഷത്തെ ലത്തീന് കത്തോലിക്ക ദിനാഘോഷങ്ങള്ക്ക് മാറ്റുകൂട്ടുന്ന ശക്തീകരണ പ്രക്രിയയായ – ജന ജാഗരം 2023 പദ്ധതിക്ക് രൂപം നല്കിയതിന് കെആര്എല്സിസി നേതൃത്വത്തെ ആര്ച്ച്ബിഷപ് അഭിനന്ദിച്ചു. എല്ലാ രൂപതകളിലും നവംബര് നാല് മുതല് ഡിസംബര് 17 വരെ ഈ ജനജാഗരം എന്ന പരിപാടിയിലൂടെ അതാത് പ്രദേശങ്ങളുടെ പൊതുവായതും സമകാലികവുമായ പ്രശ്നങ്ങള് ചര്ച്ച ചെയ്ത് സത്വര നടപടികള് സ്വീകരിക്കുവാന്വേണ്ടി ഓരോ രൂപതയും ഈ ദിവസങ്ങളില് അവിശ്രാന്തം പരിശ്രമിച്ചു കാണുന്നത് അഭിമാനകരമാണ്.
സമുദായ സംഘടനയായ കെആര്എല്സിയെ ശക്തിപ്പെടുത്തുവാന് നമ്മുടെ സാന്നിധ്യവും സഹകരണവും എപ്പോഴും ഉണ്ടായിരിക്കും എന്നത് ആകട്ടെ ആ പ്രതിജ്ഞ. കൃത്രിമ രേഖകള് ഉണ്ടാക്കി നമ്മുടെ യഥാര്ത്ഥ ചരിത്രത്തെ തല്പരകക്ഷികള് തമസ്കരിക്കുമ്പോള്, നാം ചരിത്ര ബോധമുള്ളവരായി കെആര്എല്സിസി യുടെ കീഴില് അണിനിരക്കണം. സാമൂഹ്യനീതിയും സാമാന്യനീതിയും നമ്മുടെ സമുദായത്തിന് നിഷേധിക്കുമ്പോള് ‘പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും’ എന്ന ജനജാഗരത്തിന്റെ ആപ്തവാക്യം നമ്മുടെ മനസ്സില് കോറിയിട്ടുകൊണ്ട് കെആര്എല്സിസിയുടെ കീഴില് സംഘടിച്ച് ശക്തമായി പ്രതികരിച്ച് സാമുദായത്തെ ശക്തീകരിക്കുവാന് എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവകാശങ്ങള് നേടിയെടുക്കാന് ഭരണസംവിധാനത്തില് നാം ഇടപെടലുകള് നടത്തണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെആര്എല്സിസി പ്രസിഡന്റ് ഡോ. വര്ഗീസ് ചക്കാലക്കല് പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ വളര്ച്ചയെ മുരടിപ്പിക്കുന്നത് അപകര്ഷതാ ബോധമാണ്. അത് മാറ്റിയാലേ വളര്ച്ച ലഭിക്കൂ. ആഗോളതലത്തില് 140 കോടിയില് 138 കോടി വരുന്ന സമൂഹമാണ് നമ്മള് അതിന്റെ മഹിമ ഉണ്ടെങ്കില് അപകര്ഷതാബോധം നമുക്കാവശ്യമില്ല.
നമ്മുടെ സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താനും ആദരിക്കാനും പലപ്പോഴും നമുക്ക് കഴിയുന്നില്ല. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില് വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്നത് ഒരുപാട് പേര്ക്ക് േ്രപരണയാകും.
ജനജാഗര പരിപാടി നമ്മുടെ ആവശ്യങ്ങള് നേടിയെടുക്കാനുള്ള ഒരു ബോധവല്ക്കരണം ആണ്. ബോധവല്ക്കരണം മാത്രമല്ല വേണ്ടത് അല്മായരുടെ ശാക്തീകരണവും അനിവാര്യമാണ്. കൂട്ടായ്മ, ഒരുമ, ഒരുമിച്ചു നില്ക്കല് എന്നിവയാണ് നമുക്ക് വേണ്ടത്. ഒരുമിച്ചു നില്ക്കലിലൂടെ മാത്രമേ അവകാശങ്ങള് നേടിയെടുക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കെആര്എല്സിസി അസോസിജനറല് സെക്രട്ടറി റവ. ഡോ. ജിജു ജോര്ജ് അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി. കെആര്എല്സിസി ജനറല് സെക്രട്ടറി ഫാ. തോമസ് തറയില്, സിറ്റിസി മദര് ജനറല് സിസ്റ്റര് സൂസമ്മ, അതിരൂപത വികാരി ജനറല്മാരായ മോണ്. മാത്യു ഇലഞ്ഞിമിറ്റം, മോണ്. മാത്യു കല്ലിങ്കല്, ചാന്സലര് എബിജിന് അറക്കല്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ടി.ജെ വിനോദ് എംഎല്എ, കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കാസി പൂപ്പന, ഷേര്ളി സ്റ്റാന്ലി, ഫാ. ഫ്രാന്സിസ് സേവ്യര് താന്നിക്കാപറമ്പില് തുടങ്ങിയവര് സംബന്ധിച്ചു.
ഈ വര്ഷത്തെ കെആര്എല്സിസി പുരസ്കാരങ്ങള് സമ്മാനിച്ചു
Trending
- അരവിന്ദ് കെജരിവാളിന് ജാമ്യം
- കോണ്ഗ്രസ് എംഎല്എമാര്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
- കെ ഫോണില് സിബിഐ അന്വേഷണം ഇല്ല; വി ഡി സതീശന്റെ ഹര്ജി തള്ളി
- തീവ്ര ന്യൂനമര്ദ്ദ സാധ്യത; സംസ്ഥാനത്ത് ഒരാഴ്ച മഴയുണ്ടായേക്കും
- വെര്ച്വല് അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
- കെ ഫോൺ പദ്ധതി: ക്രമക്കേട് ആരോപിച്ചുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- സൂപ്പർ ലീഗ് കേരള: രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും
- കെജ്രിവാളിന്റെ ജാമ്യാപേക്ഷയില് സുപ്രീം കോടതി ഇന്ന് വിധി പറയും
ലത്തീന് കത്തോലിക്കര് സ്വയം പര്യാപ്തരാകണമെന്ന്ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2024 ThemeSphere. Designed by ThemeSphere.