കോഴിക്കോട്:രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. പട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് പല രേഖകളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പട്നയിലെ ഫുൽവാരിഷരിഫ് പൊലീസ് സ്റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഒരു പാകിസ്ഥാൻ പൗരൻ സൃഷ്ടിച്ച ഗസ്വ ഇ ഹിന്ദ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന ഇയാൾ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായും, യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതായും കണ്ടെത്തി. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങൾ പ്രകാരമാണ് ഇപ്പോൾ കേരളത്തിലടക്കം റെയ്ഡ് നടന്നത്.
Trending
- IQ യിൽ ഒന്നാമത്; വിശ്വാസത്തിലും
- തീരദേശത്തോടൊപ്പം : ജനകീയ സമരത്തിന് ഐക്യദാർഢ്യം
- സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ
- ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ
- ആക്രമണം നിർത്തിയാൽ ഇസ്രയേലുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ
- ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്ശതാബ്ദിമന്ദിരം ഉദ്ഘാടനം ചെയ്തു
- മണിപ്പൂരിൽ സംഘർഷം മുറുകുന്നു; കുക്കി വനിത കൊല്ലപ്പെട്ടു
- ഇറാൻ വ്യോമപാത തുറന്നു, ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്ന് ഡൽഹിയിലെത്തും