- അവിഞ്ഞോണ് പ്രവാസം
- പെരിന്തല്‍മണ്ണ അല്‍ഫോന്‍സ ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
- അസമിലേക്ക് ഒരു മിഷന്‍യാത്ര
- സത്യത്തിന്റെ ശബ്ദവുംഅധികാരത്തിന്റെ അഹങ്കാരവും
- ഹരിതം, സാമൂഹികം, സാമ്പത്തികം;മാറിയ കാലത്തെ വിഷുകാഴ്ചകള്
- ഫാ. ബെന്നി അച്ചാരുപറമ്പില്ഒ.സി.ഡി മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യാള്‍
- എണ്‍പത് വര്‍ഷത്തെ പാട്ടുജീവിതം
- ഇവന് എന്റെ പ്രിയ സി.ജെ.
Browsing: Movies
1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും ചരിത്രപാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ കഥാതന്തു വികസിപ്പിച്ച് ഇത്തരം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചമയ്ക്കുന്നത് കാലാനുസൃതമായ സഭാനവീകരണത്തിനായുള്ള ആഹ്വാനമാണെന്ന വ്യാഖ്യാനം ആര്‍ക്ക് ഉള്‍ക്കൊള്ളാനാകും?
1946 ല്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് എഴുതിയ ‘ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് അലക്‌സിസ് സോര്‍ബ’ എന്ന അതി പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നോവലിന്റെ സമ്പന്നമായ ഒരു സിനിമാറ്റിക് അഡാപ്‌റ്റേഷനാണ് സോര്‍ബ ദി ഗ്രീക്ക്. 1964ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അന്താരാഷ്ട്ര വിജയമായി മാറി, നിരൂപക പ്രശംസയും നിരവധി അക്കാദമി അവാര്‍ഡുകളും നേടി.
ഡോക്ടര്‍ ഷിവാഗോ വെറുമൊരു പ്രണയകഥയല്ല, ചരിത്രം വ്യക്തി ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ധ്യാനമാണിത്. ഇതിലെ കഥാപാത്രങ്ങള്‍ റഷ്യന്‍ സമൂഹത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കുന്നു, അതിന്റെ ദുരന്തസ്വരം ഒരു യുഗത്തിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നു. വൈകാരിക ആഴം, അതിശയിപ്പിക്കുന്ന ഛായാഗ്രഹണം, പ്രണയം, നഷ്ടം, വിധി എന്നിവയുടെ വേട്ടയാടുന്ന പ്രമേയങ്ങള്‍ മൂലം ഈ സിനിമ ഒരു കാലാതീതമായ ക്ലാസിക് ആയി തുടരുന്നു.
യഥാര്‍ത്ഥ ട്രാന്‍സ് വുമണായ ‘കാര്‍ല സോഫിയ ഗാസ്‌കോണാണ് ‘മാനിറ്റാസ്’ ആയും എമിലിയ ആയും ഇരട്ട വേഷത്തില്‍ വരുന്നത്. ആദ്യമായാണു മികച്ച നടിക്കുള്ള നോമിനേഷന്‍ ഒരു ട്രാന്‍സ് പേഴ്‌സണ് ലഭിക്കുന്നത്. ഗാസ്‌കോണ്‍ ഇരട്ട വേഷത്തില്‍ തന്റെ അഭിനയ ശ്രേണിയും ആലാപനവും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ആദ്യം, മയക്കുമരുന്ന് മാഫിയ തലവനായ മാനിറ്റാസ് ഡെല്‍ മോണ്ടെയായും, പിന്നീട് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ തിരയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു മനുഷ്യസ്‌നേഹിയായ എമിലിയ പെരെസായും.
ബോസ്‌നിയന്‍ എഴുത്തുകാരനും സംവിധായകനുമായ ഡാനിസ് താനോവിച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ‘നോ മാന്‍സ് ലാന്‍ഡ്’ ഒരു ശക്തിയേറിയ യുദ്ധചിത്രമാണ്. തനോവിച്ചിന്റെ അരങ്ങേറ്റ ചിത്രമാണിത്. ബോസ്‌നിയന്‍ യുദ്ധം പശ്ചാത്തലമാക്കി എടുത്ത തീവ്രമായ രാഷ്ട്രീയവും മാനവികതയും അടങ്ങിയിരിക്കുന്ന ഈ ചിത്രം യുദ്ധത്തിന്റെ വ്യാജസ്വഭാവവും അര്‍ത്ഥശൂന്യതയും സുതാര്യമായി അവതരിപ്പിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളംബസ്സിന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച സ്പാനിഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍, ഇരുപതാം നൂറ്റാണ്ടില്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നതിലെ നഗ്‌നമായ വൈരുദ്ധ്യത്തിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ഇടയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ നമ്മെ കൊണ്ടുപോകുന്നു. ബൊളീവിയയുടെ സമീപകാല ചരിത്രത്തിലെ ഒരു യഥാര്‍ത്ഥ ചരിത്ര പ്രതിസന്ധിയെ, സിനിമയ്ക്കുള്ളിലെ സിനിമ എന്ന നിലയില്‍ ഫലപ്രദമായി ചേര്‍ത്ത് വയ്ക്കുന്നു ഈ ചിത്രം.
നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്‌സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്‌സുമാരും, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്‍വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍.
2024-ല്‍ പുറത്തിറങ്ങിയ’ദ ഗേള്‍ വിത്ത് ദ നീഡില്‍’ മാഗ്‌നസ് വോണ്‍ ഹോണ്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്. 1919ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ ഡെന്മാര്‍ക്കില്‍ അരങ്ങേറിയ യഥാര്‍ത്ഥ സംഭവത്തെ പിന്‍പറ്റിയുള്ള രചനയില്‍ നിന്നാണ് ചിത്രം. കോപ്പന്‍ഹേഗന്‍ നഗരത്തെ പശ്ചാത്തലമാക്കി, ദരിദ്ര മാതാക്കളുടെ അനാഥ ശിശുക്കളെ ദത്തെടുക്കുന്ന രഹസ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കരോലിന്‍ എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
