Browsing: latest

ദുരന്തവും, അത്ഭുതവും എന്ന പേരിൽ, വത്തിക്കാൻ ലൈബ്രറിയിൽ ഓരോ അഞ്ചുവർഷവും കൂടുമ്പോൾ നടത്തുന്ന പ്രദർശന പരമ്പരഉദ്ഘാടനം ചെയ്തു ലെയോ പതിനാലാമൻ പാപ്പ.

ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ ബാഗ്ദേദയിൽ സംഘടിപ്പിച്ച ആറാമത് ‘ബാഗ്ദേദ യുവജന കലോത്സവത്തിൽ’ എഴുന്നൂറോളം ക്രൈസ്തവ യുവജനങ്ങൾ പങ്കെടുത്തു.

ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ലെന്നും യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെയാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ കർദിനാൾമാർക്കും മറ്റ് ജീവനക്കാർക്കും ഏർപ്പെടുത്തിയിരുന്ന ശമ്പളവെട്ടിക്കുറവ് ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു.

കെ എൽ സി ഡബ്ല്യൂ എ യുടെ പുതിയ ഭരണസമിതിയുടെ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടായ ‘മാഗ്നിഫിക്കാത്ത്’ കോഴിക്കോട് ആർച്ച് ബിഷപ്പും കെ എൽ സി ഡബ്ല്യൂ എ രക്ഷാധികാരിയും കെ ആർ എൽ സി ബി സി , കെ ആർ എൽ സി സി പ്രസിഡന്റുമായ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് കൈമാറി.

ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ച്, ഒക്ടോബർ മാസത്തിൽ വിശ്വാസികൾ പുതിയ ദേവാലയത്തിന് ചുറ്റും അണിനിരന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിനായി 12,200 ജപമണികൾ കോർത്തിണക്കി തയ്യാറാക്കിയ മഹാ ജപമാല കോഴിക്കോട് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ആശീർവദിച്ചു.

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദനകളും പ്രതീക്ഷകളും പങ്കുവെച്ച് സേവനം ചെയ്ത വ്യക്തിയായിരുന്നു ബ്രദർ മാവറൂസ്.

പുനലൂർ രൂപത അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അജപാലിന സമിതിയിലെ അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനെ (കെ എൽ സി എ ) ഭക്തസംഘടന എന്ന നിലയിൽ മാത്രം പരിഗണിക്കാതെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ പൊതുസാമുദായിക സംഘടനയായി അംഗീകരിക്കണമെന്ന് കെ എൽ സി എ കോഴിക്കോട് അതിരൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു