Browsing: Kerala

പുനലൂർ രൂപതയുടെ കോർപ്പറേറ്റ് മാനേജരും പിആർഒയുമായ ഡോ. ക്രിസ്റ്റി ജോസഫിനെ പുനലൂർ രൂപതയിലെ വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.

കൊല്ലം രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരിയുടെ സ്വപ്നപദ്ധതിയായ ‘ലവ്ദാതോ സി – ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായ ഫാ. ജോൺസൺ ജോസഫിനെ പുനലൂർ രൂപതയുടെ പുതിയ വികാരി ജനറലായി രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നിയമിച്ചു

വരാപ്പുഴ അതിരൂപതയുടെ മഹാജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലി പതാക ഉയർത്തി.

കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ അംഗമായ ആഗ്നസ് മരിയ അരുൺ സ്വർണ്ണം നേടി

അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ എം ഐ ജെ എ എ ആർ സി ഏഷ്യ -യുടെ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ് തിരഞ്ഞെടുക്കപ്പെട്ടു.

വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷന് സെപ്റ്റംബർ 6 ഞായറാഴ്ച തുടക്കമാകും. സെപ്റ്റംബർ 6 മുതൽ 10 വരെ “അഭിഷേകാഗ്നി” എന്ന പേരിൽ ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ബൈബിൾ കൺവെൻഷൻ നടക്കും.

ലാത്വിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് എഡ്ഗാർസ് റിങ്കെവിക്സിനെ ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി.

പള്ളിക്കൊപ്പം പള്ളിക്കൂടം’ കല്പനയിലൂടെ കേരളക്കരയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ 158-ാം ചരമവാര്‍ഷികമാണ് സെപ്റ്റംബര്‍ 5ന്.

കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ മത്സ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ 15 ദിവസത്തെ എം ഇ ഡി പി പരിശീലനം പൂർത്തിയാക്കിയ 30 വനിതാ ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.