Author: admin

കൊച്ചി: ഫാ.ബെന്നി ചിറമ്മേൽ എസ് ജെ തയ്യാറാക്കിയ “നങ്കുരമില്ലാത്തവർ, രോഷാകുലർ ” എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് മുൻ ഫിഷറീസ് മന്ത്രിമാരായ എസ് ശർമയും, ഡോമിനിക് പ്രസന്റേഷനും ചേർന്നു നിർവഹിച്ചു. തിരുവനന്തപുരം മത്സ്യ മേഖല പ്രതിനിധികളായ സുനിത, എൽസി ഗോമസ് എന്നിവർ പുസ്തകം ഏറ്റുവാങ്ങി. കുഫോസ് മുൻ വൈസ് ചാൻസലർ ഡോ. ബി. മധുസൂദനക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ഡോ. സനൽ മോഹൻ പുസ്തകാവലോകനം നടത്തി. ഷാജി ജോർജ് മോഡറേറ്റർ ആയിരുന്നു. മുൻ കേന്ദ്ര മന്ത്രി പിസി തോമസ്, ഡോ. സിജൻ മണുവേലിപറമ്പിൽ, ഡോ.ഐറിസ് കോയിലോ, ജോസഫ് ജൂഡ്, മാഗ്ലിൻ പീറ്റർ, ഡോ.അമ്മിണി കെ വയനാട്, സി.മേഴ്സി മാത്യു, രഞ്ജിത്ത് ചാട്ടഞ്ചൽ, കെ ജെ യേശുദാസൻ, ഡെന്നി ആന്റണി, ബെയ്സിൽ, ഫാ. ബെന്നി ചിറമേൽ, ഫാ. ഷെയ്സ് തോമസ് എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കൾക്കിടയിൽ നടത്തിയ ഗവേഷണത്തിന്റെയും പഠനങ്ങളുടെയും വെളിച്ചത്തിനുള്ള ചിന്തകളും നിരീക്ഷണങ്ങളും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.…

Read More

റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ വർഗീസ് ചക്കാലക്കൽ പിതാവിന് പരിശുദ്ധ പാപ്പാ ലിയോ പതിനാലാമനിൽ നിന്ന് പാലിയം ലഭിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ന് (ജൂൺ 29) ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.30ന് നടന്ന തിരുക്കർമ്മ മധ്യേയാണ് ഈ വിശിഷ്ട ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാൻ സഭ നൽകിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമായി കരുതപ്പെടുന്ന പാലിയം സ്വീകരിച്ചത്, അതിരൂപതയുടെ ചരിത്രത്തിൽ ഒരു മഹത്തായ നേട്ടമാണ്. വർഗീസ് ചക്കാലക്കൽ പിതാവിനോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 54 മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പുമാർക്കും ഈ ദിനത്തിൽ പാലിയം ലഭിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങ്, ഇന്ത്യൻ കത്തോലിക്ക സഭയ്ക്കും പ്രത്യേകിച്ച് മലയാളി വിശ്വാസികൾക്കും വലിയ ഒരു അഭിമാനമാകുന്നു. വർഗീസ് പിതാവിന്റെ നേതൃത്വത്തിൽ കോഴിക്കോട് അതിരൂപത പുതിയ ആത്മീയ അധ്യായത്തിലേക്ക് കടക്കുകയാണ്.

Read More

കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മരിച്ചു . പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.രണ്ട് നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെടുത്തുവെങ്കിലും രക്ഷപ്പെടുത്താനായില്ല . കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . മൂന്നു പേർ മാത്രമാണ് ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നത്. അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ക‍ൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുടെ നിർദേശമനുസിരിച്ച് മൂന്നാമത്തെ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന് സംശയിക്കുന്ന പ്രദേശത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് മൂന്നാമത്തെ ആളെ കണ്ടെത്തിയത്.

Read More

കൊച്ചി :കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Read More

ഇടുക്കി: മുൻകൂട്ടി അറിയിച്ചതുപോലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.10 സെന്റീ മീറ്റർ വീതമാണ് ഷട്ടർ തുറന്നിട്ടുള്ളത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിക്കു ന്നത്. പെരിയാർ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്. തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സ​ങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്.

Read More

ന്യൂഡൽഹി: കാബിനിൽ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് മുംബൈയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു . യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. എഐ 639 വിമാനം ഇന്നലെ രാത്രി 11:50നാണ് പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹമാധ്യമത്തിൽ എഴുതി . രാത്രി 12:47നാണ് വിമാനം നിലത്തിറക്കിയത് . കഴിഞ്ഞ ദിവസം ചിറകിൽ വൈക്കോൽ കുടുങ്ങിയതിനെ തുടർന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണ ക്ഷാമം നേരിടുന്നുവെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന. മെഡിക്കൽ കോളജിൽ ഉപകരണ ക്ഷാമം ഉണ്ടെന്നത് സ്ഥിരീകരിക്കുകയാണ് ഡോക്ടർമാരുടെ സംഘടന സ്ഥിരീകരിച്ചു . ഉപകരണങ്ങൾ വാങ്ങുന്നതിലും ഫയലുകൾ നീക്കുന്നതിലും കെടുകാര്യസ്ഥതയുണ്ടെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്നാരാ ബീഗം പ്രതികരിച്ചു. എന്നാൽ ഈ വിഷയം സർക്കാരിന്റെയോ മന്ത്രിയുടെയോ ജനങ്ങളുടെ ഇടയിലോ ഉയർത്തിക്കൊണ്ടുവരാൻ ആരും ഉണ്ടായില്ല .ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ചർച്ചചെയ്യുന്നില്ല .’യൂറോജി വിഭാഗത്തിൽ മാത്രമല്ല, മെഡിക്കൽ കോളജിലെ മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലും പ്രതിസന്ധി നേരിടുന്നുണ്ട്. യൂറോളജി വിഭാഗം മേധാവി ഉന്നയിച്ച ഗുരുതര ചികിത്സ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയുണ്ടായാൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുമെന്നും’ അവർ പറഞ്ഞു. ‘പല ഡിപ്പാർട്ട്‌മെന്റുകളിലും പ്രതിസന്ധികൾ നേരിടുന്നതായി യോഗങ്ങളിൽ പറയാറുണ്ട്. ചെറിയ ഉപകരണങ്ങൾ മുതൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വരെ ക്ഷാമം നേരിടുന്നുണ്ട്. ഡോ. ഹാരിസ് പറഞ്ഞതിൽ തെറ്റുകാണുന്നില്ല.റോസ്നാരാ ബീഗം പ്രതികരിച്ചു. ആരോപണം നാലംഗ വിദഗ്ധ സമിതി അന്വേഷിക്കും. സമഗ്ര അന്വേഷണം…

Read More

തൃശൂർ: ഷൊർണൂർ- തൃശൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം മുടങ്ങി . വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ നടന്നു വരികയായിരുന്നു. ഈ ഭാഗത്താണ് ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. നിലവിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടിട്ടില്ല.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളില്ല എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങിയെന്ന പരാതി ഇതുവരെ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നതാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ കോളജിൽ ഫണ്ടില്ലെന്നും ഉപകരണങ്ങൾ തകരാറിലാണെന്നുമുള്ള ആരോപണങ്ങളും ആരോഗ്യമന്ത്രി നിഷേധിച്ച . മെയ് മാസം 312 ശസ്ത്രക്രിയകൾ നടന്നതായാണ് ലഭിച്ച കണക്ക്. ഇന്നലെ ഒരു ശസ്ത്രക്രിയ മുടങ്ങിയെന്നും അറിയാൻ കഴിഞ്ഞു. നൂറു കണക്കിന് രോഗികൾക്ക് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്നത് ചെറിയ കാര്യമല്ല-മന്ത്രി വ്യക്തമാക്കി . 700 കോടിയിലധികം രൂപ കിഫ്ബിയിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുവദിച്ചിരുന്നു.പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കിഫ്ബിയിലൂടെ വാങ്ങി . ഈ കാലഘട്ടത്തിലാണ് മെഡിക്കൽ കോളജിലെ എമർജൻസി വിഭാഗത്തെ ഐസിഎംആർ ഒരു മോഡലായിട്ട് എടുത്തത്. യൂറോളജി വിഭാഗത്തിനും മികച്ച പ്രവർത്തനത്തിന് ഐസിഎംആറിൽ നിന്ന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്…

Read More